മല്ലികാര്‍ജുന്‍ ഖർഗേ മോദിക്കയച്ച കത്തിന് മറുപടിയുമായി ജെ പി നദ്ദ.രാഹുൽ ഗാന്ധി ഇന്ത്യ വിരുദ്ധ ശക്തികൾക്കൊപ്പമെന്ന് ആക്ഷേപം

ദില്ലി:എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ഖർഗേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിന് മറുപടിയുമായി ബിജെപി ്ധ്യക്ഷന്‍ ജെ പി നദ്ദ രംഗത്ത്.രാഹുൽ ഗാന്ധി ഇന്ത്യ വിരുദ്ധ ശക്തികൾക്കൊപ്പമെന്ന് നദ്ദ ആരോപിച്ചു.രാഹുൽ ഇന്ത്യ വിരുദ്ധശക്തികളുടെ പിന്തുണ തേടുന്നു.കോൺഗ്രസ് എന്തിനാണ് രാഹുലിന്‍റെ പേരിൽ അഭിമാനം കൊള്ളുന്നത്.രാജ്യത്ത് ജാതീയമായ വിഭജനത്തിന് രാഹുല്‍ പ്രേരിപ്പിക്കുന്നു.മോദിക്കെതിരെയുള്ള ആക്രമണത്തിൽ ഖർഗേ എന്തു കൊണ്ട് മൌനം പാലിക്കുന്നെന്നും അദ്ദേഹം ചോദിച്ചു

യുഎസ് സന്ദർശനത്തിനിടെയുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ ബിജെപി ആക്രമണം കടുപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് മോദിക്ക് ഖർഗേ കഴിഞ്ഞ ദിവസം അയച്ച കത്തിനെഴുതിയ മറുപടിയിലാണ് നദ്ദയുടെ വിമർശനം

ഭരണഘടനക്കും മതവിശ്വാസത്തിനുമെതിരായ ആക്രമം അനുവദിക്കാനാവില്ലെന്ന കാര്യം രാജ്യം തിരിച്ചറിഞ്ഞു,രാഹുൽ അമേരിക്കയില്‍

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ രാഹുല്‍ സമ്പദ് വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുന്നു: വി മുരളീധരന്‍