ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിലെ ജനങ്ങൾക്ക് നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള ഭയം മാറിയെന്ന് രാഹുൽ ഗാന്ധി.

ന്യൂയോര്‍ക്ക്: ലോകസ്ഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിലെ ജനങ്ങൾക്ക് നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള ഭയം മാറിയെന്ന് രാഹുൽ ഗാന്ധി. ഭരണഘടനയ്ക്കും മതവിശ്വാസത്തിനും സംസ്ഥാനങ്ങൾക്കും എതിരായ ആക്രമം അനുവദിക്കാനാവില്ല എന്ന കാര്യം രാജ്യത്തെ ജനം തിരിച്ചറിഞ്ഞു എന്നും രാഹുൽ വ്യക്തമാക്കി. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായി അമേരിക്കയിൽ എത്തിയ രാഹുൽ ഗാന്ധി ഡാള്ളസിൽ ഇന്ത്യൻ സമൂഹത്തോട് സംസാരിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശിവ മുദ്ര ധൈര്യത്തിൻറെ പ്രതീകമാണെന്ന് ആവർത്തിച്ച രാഹുൽ ഭരണഘടനയ്ക്ക് എതിരായ അക്രമം ഇന്ത്യയുടെ പാരമ്പര്യത്തിന് എതിരായ നീക്കമാണെന്ന് ചൂണ്ടിക്കാട്ടി. ആർഎസ്എസ് ഇന്ത്യയെ ഒറ്റ ആശയത്തിൽ ഒതുക്കാൻ നോക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നാലു ദിവസത്തെ സന്ദർശനത്തിന് എത്തിയ രാഹുൽ ടെക്സാസ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളോടും സംസാരിച്ചു