ദില്ലി: ലോക്പാല്‍ സമിതി അംഗം ജസ്റ്റിസ് എ കെ തൃപാഠി കൊവിഡ് ബാധിച്ച് മരിച്ചു. മുന്‍ ചത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൂടിയാണ് എ കെ തൃപാഠി. ദില്ലിയിലെ ട്രോമ കൊയർ ആശുപത്രിയിൽ വെച്ചാണ് മരണം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇദ്ദേഹത്തിന്‍റെ മകൾക്കും വീട്ടുജോലിക്കാരനും കൊവിഡ് ബാധിച്ചിരുന്നെങ്കിലും രോഗം ഭേദമായെന്നാണ് വിവരം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായതും മരണത്തിന് കാരണമായെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.