ജനാധിപത്യം നിലനിൽക്കണമെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യം കൂടിയേ തീരുവെന്ന് ചന്ദ്രചൂഡ് ഓർമ്മിപ്പിക്കുന്നു. എം സി ചാഗ്ള അനുസ്മരണ പ്രഭാഷണത്തിലായിരുന്നു സുപ്രീം കോടതി ജഡ്ജിയുടെ പരാമർശം.
ദില്ലി: അധികാരത്തിലുള്ളവരോട് സത്യം വിളിച്ചുപറയാൻ ഓരോ പൗരനും അവകാശമുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സത്യസന്ധമായ വസ്തുത എന്തെന്ന് നിർവചിക്കാൻ ഭരണകൂടങ്ങൾക്ക് മാത്രമായി കഴിയില്ലെന്നും അധികാരത്തിൽ ഉള്ളവരോട് സത്യം വിളിച്ചുപറയുക ഏതൊരു പൗരൻ്റെയും അവകാശവും കടമയുമാണെന്നും ചന്ദ്രചൂഡ് പറഞ്ഞു.
എം സി ചാഗ്ള അനുസ്മരണ പ്രഭാഷണത്തിലായിരുന്നു സുപ്രീം കോടതി ജഡ്ജിയുടെ പരാമർശം. ജനാധിപത്യം നിലനിൽക്കണമെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യം കൂടിയേ തീരുവെന്ന് ചന്ദ്രചൂഡ് ഓർമ്മിപ്പിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona