Asianet News MalayalamAsianet News Malayalam

വിരമിക്കുന്ന ജസ്റ്റിസിന് വീഡിയോ കോണ്‍ഫറൻസിംഗിലൂടെ യാത്രയയപ്പ്; സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യം

ഭരണഘടനയാണ് ഒരു ജഡ്ജിയുടെ വിശുദ്ധ പുസ്തകമെന്ന് യാത്രയയപ്പ് ചടങ്ങിൽ ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു. സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന ഇടപെടലുകൾ അഭിഭാഷകരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ജസ്റ്റിസ് ദുപ്ത.

Justice Deepak Gupta gets virtual send off
Author
Delhi, First Published May 7, 2020, 8:40 AM IST

ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയിൽ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ദീപക് ഗുപ്തക്ക് വീഡിയോ കോണ്‍ഫറൻസിംഗ് സംവിധാനം വഴി യാത്രയയപ്പ് നൽകി. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇതുപോലൊരു യാത്രയയപ്പ് ചടങ്ങ്. 

ഭരണഘടനയാണ് ഒരു ജഡ്ജിയുടെ വിശുദ്ധ പുസ്തകമെന്ന് യാത്രയയപ്പ് ചടങ്ങിൽ ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു. കോടതി മുറിയിൽ എത്തിക്കഴിഞ്ഞാൽ ജഡ‍്ജിക്ക് മതവും വിശ്വാസവും ഒന്നുമില്ല. ഭരണഘടന മാത്രമാണ് അവസാന വാക്ക്. ഭരണഘടനയാണ് ബൈബിളും ഖുറാനും ഗീതയുമൊക്കെ. സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന ഇടപെടലുകൾ അഭിഭാഷകരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ജസ്റ്റിസ് ദുപ്ത പറഞ്ഞു.
 
മൂന്ന് വര്‍ഷത്തിന് ശേഷമാണ് സുപ്രീംകോടതിയിൽ നിന്ന് ജസ്റ്റിസ് ദീപക് ഗുപ്ത വിരമിക്കുന്നത്. രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ ഇടപെട്ട ജഡ്ജികൂടിയാണ് ജസ്റ്റിസ് ദീപക് ​ഗുപ്ത. 

Follow Us:
Download App:
  • android
  • ios