Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രിയെ ആരാധനയോടെ കാണുന്നു, ഐപിഎസ് വിട്ട് ബിജെപിയിലേക്ക് 'കര്‍ണാടക സിംഗം'

രാജ്യത്തോട് സ്നേഹമുള്ളയാളാണ് താനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരാധനയോടെ കാണുന്ന വ്യക്തിയാണ് താനെന്നും അണ്ണാമലൈ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഒന്‍പത് വര്‍ഷത്തെ കറ കളഞ്ഞ ജീവിതത്തില്‍ കര്‍ണാടക പൊലീസിലെ സിംഗം എന്ന പേര് സമ്പാദിച്ച അണ്ണാമലൈ സര്‍വ്വീസില്‍ നിന്ന് രാജിവച്ചത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. 

K Annamalai former Karnataka cadre Indian Police service officer popularly known as Singham  join BJP
Author
Karur, First Published Aug 25, 2020, 2:20 PM IST

കരൂര്‍: ഈ ജോലി ഇനി ചെയ്യാനാവില്ലെന്ന് വൈകാരിക് കുറിപ്പ് പുറത്ത് വിട്ട് സര്‍വ്വീസ് ജീവിതം അവസാനിപ്പിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ കെ അണ്ണാമലൈ ബിജെപിയിലേക്ക്. കര്‍ണാടക കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു കെ അണ്ണാമെലൈ ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. ഒന്‍പത് വര്‍ഷത്തെ കറ കളഞ്ഞ ജീവിതത്തില്‍ കര്‍ണാടക പൊലീസിലെ സിംഗം എന്ന പേര് സമ്പാദിച്ച അണ്ണാമലൈ സര്‍വ്വീസില്‍ നിന്ന് രാജിവച്ചത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു, തമിഴ്നാട് ബിജെപി പ്രസിഡന്‍റ് എല്‍ മുരുഗന്‍ എന്നിവര്‍ക്ക് മുന്‍പാകെയാണ് അണ്ണാമലൈ ബിജിപിയില്‍ ചേര്‍ന്നത്. 

Image

തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങി 'കര്‍ണാടക പൊലീസിലെ സിംഗം'

നേരത്തെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ മത്സരിക്കുമെന്ന് കെ അണ്ണാമലൈ വ്യക്തമാക്കിയിരുന്നു. നിലവിലെ സമ്പ്രദായങ്ങളില്‍ മാറ്റം വരുത്താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നായിരുന്നു അണ്ണാമലൈ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ മത്സരിക്കുന്നത് എങ്ങനെയാവുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല. രാജ്യത്തോട് സ്നേഹമുള്ളയാളാണ് താനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരാധനയോടെ കാണുന്ന വ്യക്തിയാണ് താനെന്നും അണ്ണാമലൈ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് വെളിപ്പെടുത്തിയത്. ബിജെപിയെക്കുറിച്ച് തമിഴ്നാട്ടില്‍ വലിയ രീതിയിലാണ് തെറ്റിധാരണയുള്ളത്. ബിജെപിയില്‍ മാത്രമാണ് സ്വജനപക്ഷപാതമില്ലാത്തതെന്നും അണ്ണാമലൈ പറയുന്നു. ബിജിപിക്ക് വേണ്ടി വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ തയ്യാറാണെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തതായാണ് റിപ്പോര്‍ട്ട്.

ഈ ജോലി ഇനിയും തുടരാനാവില്ല: ഐപിഎസ് ഓഫീസറുടെ വൈകാരികമായ രാജിക്കത്ത്

ബെംഗളുരു സൌത്തിലെ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെയാണ് തമിഴ്നാട്ടിലെ കരൂര്‍ സ്വദേശിയായ അണ്ണാമലൈ 2019 മേയ് മാസം രാജി വച്ചത്.  ബിജെപിയിലേക്കുള്ള അണ്ണാമലൈയുടെ പ്രവേശനത്തെ കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകര്‍ ഇതിനോടകം സ്വാഗതം ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ മികച്ച സേവനം കാഴ്ച വച്ച അണ്ണാമലൈ ബിജെപിയിലേക്ക് ചേരുന്നതില്‍ ഏറെ ആഹ്ളാദമുണ്ടെന്നാണ് കെ സുധാകര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios