മസ്കന്റെ മരണത്തിന് പിന്നിൽ ഭർതൃപീഡനമാണെന്ന് ആരോപിച്ച് കുടുംബം രം​ഗത്തെത്തി. മരണവിവരമറിഞ്ഞെത്തിയ കുടുംബാം​ഗങ്ങൾ കബഡി താരത്തിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ചു. സംഭവത്തിൽ ഷീലു ബൽഹാരയെയും കുടുംബാം​ഗങ്ങളെയും ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

റോഹ്ത്തക്ക്: അന്താരാഷ്ട്ര കബഡി താരത്തിന്റെ ഭാര്യയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കബഡി താരമായ ഹരിയാണ സ്വദേശി ഷീലു ബൽഹാരയുടെ ഭാര്യ മസ്കൻ ബൽഹാര(23)യാണ് ജീവനൊടുക്കിയത്. ഹരിയാണയിലെ ബാഹു അക്ബർപുർ ​ഗ്രാമത്തിലെ വീട്ടിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.

അതേസമയം, മസ്കന്റെ മരണത്തിന് പിന്നിൽ ഭർതൃപീഡനമാണെന്ന് ആരോപിച്ച് കുടുംബം രം​ഗത്തെത്തി. മരണവിവരമറിഞ്ഞെത്തിയ കുടുംബാം​ഗങ്ങൾ കബഡി താരത്തിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ചു. സംഭവത്തിൽ ഷീലു ബൽഹാരയെയും കുടുംബാം​ഗങ്ങളെയും ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോഹ്ത്തക്കിലെ ആശുപത്രിയിലേക്ക് മാറ്റി.

ഫർമാന സ്വദേശിനിയായ മസ്കനും കബഡി താരമായ ഷീലു ബൽഹാരയും 2023 ഡിസംബറിലാണ് വിവാഹിതരായത്. ദമ്പതിമാർക്ക് ഒൻപതുമാസം പ്രായമുള്ള മകനുണ്ട്. ഹരിയാണയിലെ പ്രശസ്ത കബഡി താരമായ ഷീലു ബൽഹാര, നിരവധി ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്.