Asianet News MalayalamAsianet News Malayalam

രാജ്യത്തെ സ്ത്രീകൾക്കെതിരായ അതിക്രമം അവസാനിപ്പിക്കാൻ നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് കൈലാഷ് സത്യാർത്ഥി

രാജ്യത്തെ പെൺമക്കൾക്ക് സംഭവിക്കുന്ന കാര്യങ്ങൾ രാജ്യത്തിന് നാണക്കേടാണ്. ഈ വിഷയത്തിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ തിരിയണമെന്ന് ഞാൻ അഭ്യ‍ർത്ഥിക്കുകയാണ്. 

kailash satyarthi demands action from pm modi to protect the women in the nation
Author
Delhi, First Published Oct 3, 2020, 3:27 PM IST

ദില്ലി: ഹത്റാസ് സംഭവത്തിൽ പ്രതികരണവുമായി നൊബേൽ സമ്മാനജേതാവ് കൈലാഷ് സത്യാർത്ഥി. നമ്മുടെ പെൺമക്കൾക്ക് സംഭവിക്കുന്ന കാര്യങ്ങൾ രാജ്യത്തിനാകെ നാണക്കേടാണെന്ന് കൈലാഷ് സത്യാ‍ത്ഥി ട്വിറ്ററിൽ കുറിച്ചു. 

രാജ്യത്തെ പെൺമക്കൾക്ക് സംഭവിക്കുന്ന കാര്യങ്ങൾ രാജ്യത്തിന് നാണക്കേടാണ്. ഈ വിഷയത്തിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ തിരിയണമെന്ന് ഞാൻ അഭ്യ‍ർത്ഥിക്കുകയാണ്. പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി വേണം. ബലാത്സം​ഗങ്ങൾക്ക് എതിരെയുള്ള പോരാട്ടത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

യുപിയിലെ ഹത്റാസിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം വലിയ രാഷ്ട്രീയ വിവാദമാണ് സൃഷ്ടിച്ചത്. യുപി ഭരിക്കുന്ന യോ​ഗി ആദിത്യനാഥ് സ‍ർക്കാരിനേയും കേന്ദ്രസർക്കാരിനേയും സംഭവം ഒരു പോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബത്തെ പുറംലോകവുമായി ബന്ധപ്പെടുന്നതിൽ നിന്നും വിലക്കിയ യുപി സ‍ർക്കാർ രാഷ്ട്രീയകക്ഷികളേയും മാധ്യമങ്ങളേയും അവിടെ പ്രവേശിക്കുന്നതിൽ നിന്നും തടയുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios