Asianet News MalayalamAsianet News Malayalam

'അധികാരമോഹമില്ല, വിശ്രമം ആവശ്യമാണ്', രാജിയെന്ന സൂചന നൽകി കോൺ​ഗ്രസ് നേതാവ് കമൽനാഥ്

മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവും മധ്യപ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി അധ്യക്ഷനുമാണ് കമൽനാഥ്...

Kamal Nath hints at resignation
Author
Bhopal, First Published Dec 14, 2020, 5:57 PM IST

ഭോപ്പാൽ: രാജി വച്ചേക്കുമെന്ന സൂചന നൽകി കോൺ​ഗ്രസിന്റെ മുതിർന്ന നേതാവും മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയുമായ കമൽനാഥ്. ഛിന്ദ്വാരയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാജി സന്നദ്ധത അറിയിച്ചത്. അൽപ്പം വിശ്രമിക്കാൻ ഞാൻ തയ്യാറാണ്. ഒരു പദവിയിലെത്താനും ഞാൻ ആ​ഗ്രഹിക്കുന്നില്ല. ഇപ്പോൾ തന്നെ ധാരാളം നേട്ടങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞു. ഇനി വീട്ടിലിരിക്കാൻ ഒരുക്കമാണ്. - കമൽനാഥ് പറഞ്ഞു. 

മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവും മധ്യപ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി അധ്യക്ഷനുമാണ് കമൽനാഥ്. മധ്യപ്രദേശിൽ യുവതലമുറയ്ക്ക് വഴിമാറി കൊടുക്കാൻ ഹൈക്കമാന്റിൽ നിന്ന് കമൽനാഥിന് സമ്മർദ്ദമുണ്ട്. കഴിഞ്ഞ മാസം 28 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പാർട്ടി ദയനീയമായി പരാജയപ്പെട്ടിരുന്നു. 19 മണ്ഡലത്തിൽ ബിജെപി ജയിച്ചപ്പോൾ 9 മണ്ഡലം മാത്രമാണ് കോൺ​ഗ്രസിന് ലഭിച്ചത്. പരാജയത്തെത്തുടർന്ന് എഐസിസി നിലവിലെ പദവികളിൽനിന്ന് കമൽനാഥിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. 

2019 ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അന്നത്തെ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി രാജിവച്ചതിന് സമാനമായി കമൽനാഥ് രാജിവയ്ക്കണമെന്നതായിരുന്നു ആവശ്യം. പാർട്ടിയുടെ തോൽവി ഏറ്റെടുത്തുള്ള കമൽനാഥിന്റെ രാജിയാണ് ആവശ്യപ്പെട്ടത്. 
 

Follow Us:
Download App:
  • android
  • ios