ദില്ലി: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്‍റെ ബന്ധു രാതുൽ പുരിയെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്  അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അറസ്റ്റ്. 
ബാങ്ക് വായ്പ തട്ടിപ്പ് കേസിലാണ് അറസ്റ്റ്. സെൻറട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 354 കോടി രൂപ തട്ടിച്ചുവെന്നാണ് കേസ്. രാതുല്‍ പുരിക്കെതിരെ തിങ്കളാഴ്ച സിബിഐ എഫ്ഐആര്‍ തയ്യാറാക്കിയിരുന്നു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയാണ് രാതുല്‍ പുരിക്കെതിരെ പരാതി നല്‍കിയത്. ഇലക്ട്രോണിക് സ്ഥാപനമായ മോസര്‍ബെയറിന്‍റെ സീനിയര്‍ എക്സിക്യൂട്ടീവായിരുന്നു രാതുല്‍ പുരി. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലും രാതുല്‍ പുരിയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു.