Asianet News MalayalamAsianet News Malayalam

ഉപതെരഞ്ഞെടുപ്പിന് ശേഷം ബിജെപി സര്‍ക്കാര്‍ താഴെ വീഴുമെന്ന് കമല്‍നാഥ്

ബിജെപി സര്‍ക്കാരിന് ഉപതെരഞ്ഞെടുപ്പിനെ അതിജീവിക്കാനാവില്ല. 20 മുതല്‍ 22 സീറ്റ് വരെ കോണ്‍ഗ്രസ് നേടും. അതിന് ശേഷം ബിജെപിക്ക് അതിജീവിക്കാനാകുമോയെന്നും മുന്‍ മുഖ്യമന്ത്രി ചോദിച്ചു.

kamalnath says congress will defeat bjp in by polls
Author
Bhopal, First Published May 3, 2020, 8:43 PM IST

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം ബിജെപി സര്‍ക്കാര്‍ താഴെ വീഴുമെന്ന് മുന്‍ മുഖ്യമന്ത്രി കമന്‍നാഥ്. 24 സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് ഒരു ആശങ്കയുമില്ല. 22 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ മാര്‍ച്ചില്‍ താഴെ വീണ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബിജെപിയെ പിന്തള്ളും.

ഇപ്പോള്‍ എല്ലാ വോട്ടര്‍മാര്‍ക്കും ധാരണയുണ്ട്. അവര്‍ നിശബ്‍ദമായിരുന്നാലും ചുറ്റിലും നടക്കുന്ന കാര്യങ്ങള്‍ അറിയാമെന്നും ചതിക്കപ്പെടുന്നതിനെ അവര്‍ എതിര്‍ക്കുന്നുവെന്നും കമല്‍നാഥ് പറഞ്ഞു. ബിജെപി സര്‍ക്കാരിന് ഉപതെരഞ്ഞെടുപ്പിനെ അതിജീവിക്കാനാവില്ല. 20 മുതല്‍ 22 സീറ്റ് വരെ കോണ്‍ഗ്രസ് നേടും.

അതിന് ശേഷം ബിജെപിക്ക് അതിജീവിക്കാനാകുമോയെന്നും മുന്‍ മുഖ്യമന്ത്രി ചോദിച്ചു. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മൂന്ന് മാസത്തേക്ക് വൈദ്യുതി, വാട്ടര്‍ ബില്ലുകള്‍ ഈടാക്കാരുതെന്നും കമല്‍നാഥ് ആവശ്യപ്പെട്ടു. നേരത്തെ, ജ്യോതിരാദിത്യ സിന്ധ്യയുടെ നീക്കങ്ങള്‍ അറിഞ്ഞിരുന്നുവെന്ന് കമല്‍നാഥ് വെളിപ്പെടുത്തിയിരുന്നു.

സിന്ധ്യയെക്കുറിച്ച് അറിഞ്ഞിരുന്നു എന്നാല്‍ സിന്ധ്യയ്ക്കൊപ്പമുള്ള എംഎല്‍എമാര്‍ പാര്‍ട്ടി വിടില്ലെന്ന് ദിഗ്വിജയ് സിംഗ് തന്നെ ധരിപ്പിക്കുകയായിരുന്നുവെന്നും കമല്‍നാഥ് പറയുന്നു. നീക്കങ്ങള്‍ എല്ലാം തന്നെ മുന്‍കൂട്ടി തീരുമാനിച്ചത് പോലെയായിരുന്നു. ദിവസത്തില്‍ മൂന്ന് തവണ തന്നോട് സംസാരിക്കുന്ന എംഎല്‍എമാര്‍ പാര്‍ട്ടി വിടില്ലെന്ന് ദിഗ്വിജയ് സിംഗിന് ഉറപ്പായിരുന്നു.

ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ നാഥിന്‍റെ വെളിപ്പെടുത്തല്‍. ജൂലൈ മുതല്‍ തന്നെ സിന്ധ്യ ബിജെപിയുമായി ബന്ധത്തിലായിരുന്നു. നേരത്തെ കോണ്‍ഗ്രസിലെ ഒരു സാധാരണ പ്രവര്‍ത്തകനായിരുന്ന ഒരാളോട് ഒരുലക്ഷത്തിലേറെ വോട്ടിന് തോറ്റത് സിന്ധ്യക്ക് അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios