ജനുവരി 5 നാണ് കന്നഡ ഭാഷാ സമഗ്ര വികസന നിയമം എന്ന പേരിൽ ഓർഡിനൻസ് മന്ത്രിസഭ പാസ്സാക്കിയത്.

ബംഗളൂരു: കർണാടകയിലും ഗവർണർ - സർക്കാർ പോരിന് വഴി തുറന്ന് കന്നഡ ഭാഷാ ഓർഡിനൻസ്. സൈൻ ബോർഡുകളിലും പരസ്യ ബോർഡുകളിലും 60 ശതമാനം കന്നഡ ഭാഷ ഉപയോഗിക്കണമെന്ന ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചു. ജനുവരി 5 നാണ് കന്നഡ ഭാഷാ സമഗ്ര വികസന നിയമം എന്ന പേരിൽ ഓർഡിനൻസ് മന്ത്രിസഭ പാസ്സാക്കിയത്. ഇത് നിലവിലെ രൂപത്തിൽ അംഗീകരിക്കാനാകില്ലെന്ന് കാട്ടി ഗവർണർ തിരിച്ചയച്ചെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു.

ഫെബ്രുവരി 12ന് നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് ഗവർണറുടെ നടപടി. കന്നഡ ഭാഷാ സംഘടനകൾ നിയമം ഉടൻ പാസ്സാക്കണമെന്നാവശ്യപ്പെട്ട് ബന്ദും അക്രമങ്ങളും അഴിച്ച് വിട്ടതോടെയാണ് സർക്കാർ ഓർഡിനൻസ് ഇറക്കാൻ നിർബന്ധിതരായത്. തമിഴ്നാടിനും കേരളത്തിനും പിന്നാലെ കര്‍ണാടകയിലും ഗവർണർ - സർക്കാർ പോരിന് വഴി തുറന്നിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം