ബെംഗളൂരു: കര്‍ണാടകയില്‍ വീടുകളില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഓരോ മണിക്കൂറിലും സെല്‍ഫിയെടുത്ത് അയയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. 'ക്വാറന്റൈന്‍ വാച്ച്' എന്ന പേരില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ആപ്പിലേക്കാണ് സെല്‍ഫി അയയ്‌ക്കേണ്ടത്. കൊവിഡ് പ്രതിരോധത്തിന്റെ ചുമതലയുള്ള ഡോ. സുധാകറിന്റേതാണ് ഈ നിര്‍ദ്ദേശം.  

രാത്രി 10 മണി മുതല്‍ രാവിലെ ഏഴ് മണി വരെ സെല്‍ഫി അയയ്‌ക്കേണ്ടതില്ല. സെല്‍ഫി അയയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പഴയ ഫോട്ടോകള്‍ അയയ്ക്കുന്നുണ്ടോ എന്നറിയാന്‍ ഫോട്ടോകള്‍ പരിശോധിക്കും. പഴയ ഫോട്ടോ അയയ്ക്കുന്നവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക