ഉച്ചഭാഷിണി ഉപയോഗിച്ചാൽ മാത്രമേ അല്ലാഹു പ്രാർത്ഥന കേൾക്കുകയുള്ളൂവെന്നും ബിജെപി നേതാവ് ചോദിച്ചു.

ബെംഗളൂരു: വാങ്കുവിളിയെക്കുറിച്ച് വിവാദപരാമർശവുമായി കർണാടക ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ. എന്തിനാണ് വാങ്കുവിളിക്കാൻ ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നതെന്നും അല്ലാഹുവിന് ചെവി കേൾക്കാൻ പാടില്ലേയെന്നുമായിരുന്നു ഈശ്വരപ്പയുടെ ചോദ്യം. പൊതുയോ​ഗത്തിലായിരുന്നു ഈശ്വരപ്പയുടെ പരാമർശം. പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ സമീപത്തെ പള്ളിയിൽ നിന്ന് വാങ്കുവിളിയുയർന്നു.

ഞാൻ എവിടെ പോയാലും ഈ വാങ്കുവിളി എനിക്ക് തലവേദനയാണ്. അല്ലാഹു ബധിരനാണോ. എന്തിനാണ് ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നത്. സുപ്രീം കോടതിയുടെ വിധി വരാനിരിക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ ഈ വാങ്കുവിളി അവസാനിക്കും- ഈശ്വരപ്പ പറഞ്ഞു. ഉച്ചഭാഷിണി ഉപയോഗിച്ചാൽ മാത്രമേ അല്ലാഹു പ്രാർത്ഥന കേൾക്കുകയുള്ളൂവെന്നും ബിജെപി നേതാവ് ചോദിച്ചു. അമ്പലങ്ങളിൽ പെൺകുട്ടികളും സ്ത്രീകളും പ്രാർത്ഥനയും ഭജനയും നടത്തുന്നു. ഞങ്ങളും മതവിശ്വാസികളാണ്. പക്ഷേ ഉച്ചഭാഷിണി ഉപയോഗിക്കുന്നില്ല. നിങ്ങൾ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രാർഥിക്കുകയാണെങ്കിൽ അതിനർത്ഥം അല്ലാഹു ബധിരനാണെന്നാണെന്നും ഈശ്വരപ്പ പറഞ്ഞു.

നേരത്തെയും വിവാദ പരാമർശം നടത്തി പുലിവാല് പിടിച്ച രാഷ്ട്രീയ നേതാവാണ് ഈശ്വരപ്പ. ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി പൊതു അടിയന്തര സാഹചര്യങ്ങളിലൊഴികെ രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് 2005 ജൂലൈയിൽ സുപ്രീം കോടതി നിരോധിച്ചിരുന്നു. 

കർണാടകയിൽ മരിച്ച രോഗിക്ക് എച്ച് 3 എൻ 2 വൈറസ് സ്ഥിരീകരിച്ചു, ഇതുവരെ 2 മരണം; രാജ്യത്ത് രോഗം ബാധിച്ചവർ 90ൽ അധികം