അസുഖബാധിതനായി കിടക്കുന്ന മുതിര്‍ന്ന നേതാവ് എംപി ജി മദേഗൗഡയെ(94) സന്ദര്‍ശിക്കാന്‍ എത്തിയ സമയത്താണ് സംഭവമുണ്ടായത്. 

ബെംഗളൂരു: സെല്‍ഫിയെടുക്കാന്‍ അടുത്തേക്ക് വന്ന പ്രവര്‍ത്തകനെ കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ അടിക്കുന്ന തല്ലുന്ന വീഡിയോ വൈറലാകുന്നു. മാണ്ഡ്യയിലെ പരിപാടിക്കിടെയാണ് സംഭവം. സെല്‍ഫിയെടുക്കാന്‍ വളരെ അടുത്തു വന്നതാണ് ശിവകുമാറിനെ ചൊടിപ്പിച്ചത്. പിന്നീട് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ മറ്റൊരാളോടും ശിവകുമാറും മറ്റ് നേതാക്കളും ആവശ്യപ്പെട്ടു. അസുഖബാധിതനായി കിടക്കുന്ന മുതിര്‍ന്ന നേതാവ് എംപി ജി മദേഗൗഡയെ(94) സന്ദര്‍ശിക്കാന്‍ എത്തിയ സമയത്താണ് സംഭവമുണ്ടായത്. 

Scroll to load tweet…

ഒരാള്‍ തോളില്‍ കൈയിടാന്‍ ശ്രമിക്കുമ്പോള്‍ എന്തുപറയും. പാര്‍ട്ടി പ്രവര്‍ത്തനാണെന്ന് പറഞ്ഞ് ഇത്തരം കാര്യങ്ങള്‍ അനുവദിക്കാമോ- ശിവകുമാര്‍ പിന്നീട് പറഞ്ഞു. ശിവകുമാറിന്റെ വീഡിയോ ബിജെപി വ്യാപകമായി പ്രചരിപ്പിച്ചു. കര്‍ണാടകയിലെ അധോലോക രാജാവായിരുന്ന കോട്വാള്‍ രാമചന്ദ്രയുടെ ശിഷ്യനാണ് ശിവകുമാറെന്ന് ബിജെപി നേതാവ് സിടി രവി പരിഹസിച്ചു. ശിവകുമാറിന്റെ പെരുമാറ്റം റൗഡികളുടേതാണെന്ന് ബിജെപി ആരോപിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona