കോൺ​ഗ്രസ് 91 മുതൽ 106 സീറ്റുകൾ വരെ നേടാം. ജെഡിഎസ് 14 മുതൽ 24 വരെ സീറ്റുകളിൽ‌ വിജയിക്കാം. സ്വതന്ത്രർക്ക് രണ്ടിടങ്ങളിൽ വരെ വിജയിക്കാനായേക്കുമെന്നും സുവർണ ന്യൂസ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. 

ബം​ഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സുവർണ ന്യൂസ് എക്സിറ്റ് പോൾ ഫലം. 94 മുതൽ 117 വരെ സീറ്റുകളിൽ ബിജെപി വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. ഭരണം നേടാൻ കേവലഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റാണ്. 

കോൺ​ഗ്രസ് 91 മുതൽ 106 സീറ്റുകൾ വരെ നേടാം. ജെഡിഎസ് 14 മുതൽ 24 വരെ സീറ്റുകളിൽ‌ വിജയിക്കാം. സ്വതന്ത്രർക്ക് രണ്ടിടങ്ങളിൽ വരെ വിജയിക്കാനായേക്കുമെന്നും സുവർണ ന്യൂസ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. 

കർണാടകയിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന സൂചന നൽകിയാണ് എക്സിറ്റ് പോളുകൾ പുറത്തുവന്നിരിക്കുന്നത്. 224 മണ്ഡലങ്ങളിലായി 2615 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടിയത്.

വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ....

65.69 ശതമാനം പോളിം​ഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ തൂക്കുസഭയ്ക്ക് സാധ്യതയെന്നാണ് ടിവി 9 എക്സിറ്റ് പോൾ പറയുന്നത്. ജെഡിഎസ് കിങ് മേക്കറാകുമെന്നും എക്സിറ്റ് പോളുകളില്‍ സൂചന വരുന്നുണ്ട്. തീരദേശ കർണാടക പ്രതീക്ഷിച്ചത് പോലെത്തന്നെ ബിജെപി തൂത്തുവാരുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോൾ. ധ്രുവീകരണം ശക്തമായ തീരദേശകർണാടക ബിജെപിയുടെ ശക്തികേന്ദ്രമാണ്. ചില സര്‍വ്വേ അനുസരിച്ച് കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയാകുമെന്നും പ്രവചനമുണ്ട്. 

ഇന്ത്യാ ടുഡേ - ആക്സിസ് മൈ ഇന്ത്യ
തീരദേശ കർണാടക
ബിജെപി - 16
കോൺഗ്രസ് - 3
ജെഡിഎസ് - 0


ടി വി 9 എക്സിറ്റ് പോൾ 
പൂർണഫലം
ബിജെപി - 88 -98
കോൺഗ്രസ് 99 - 109
ജെഡിഎസ് - 21-26

പി മാർക്യു എക്സിറ്റ് പോൾ
ബിജെപി - 85-100
കോൺ - 94-108
ജെഡിഎസ്-24-32

സീ മാട്രിസ് 
കോൺഗ്രസ് - 103-118
ബിജെപി-79-94
ജെഡിഎസ്-25-33

ജൻ കി ബാത്
കോൺ - 91-106
ബിജെപി - 94-117
ജെഡിഎസ് - 14-24

ന്യൂസ് നാഷൻ സി.ജി.എസ്
ബിജെപി 114 
കോൺഗ്രസ് 86
ജെഡിഎസ് 21
മറ്റുള്ളവർ 3

റിപ്പബ്ലിക് ടിവി പി മാർക്ക്
ബിജെപി 85 - 100
കോൺഗ്രസ് - 94 - 108
ജെഡിഎസ് 24 - 32
മറ്റുള്ളവർ - 2 - 6 

സുവർണ ന്യൂസ് ജൻ കീ ബാത്ത്
ബിജെപി - 94 -117 
കോൺഗ്രസ് 91 - 106 
ജെഡിഎസ് 14 - 24 
മറ്റുള്ളവർ 0 - 2 

ടി.വി 9 ഭാരത് വർഷ്
ബിജെപി 88 - 98 
കോൺഗ്രസ് 99 - 109 
ജെഡിഎസ് 21 - 26 
മറ്റുള്ളവർ 0 - 4 

സീ ന്യൂസ് മെട്രിക്സ്
ബിജെപി 79 - 94
കോൺഗ്രസ് 103 - 118 
ജെഡിഎസ് 25 - 33 
മറ്റുള്ളവർ 2 - 5 

സീ
ബിജെപി 79-94
കോൺ 103-118
ജെഡിഎസ് 25-3

എബിപി സി വോട്ടർ 
ബിജെപി 83- 95 
കോൺഗ്രസ് 100 -112 
ജെഡിഎസ് 21- 29 
മറ്റുള്ളവർ 2 - 6

Read Also: കർണാടക എക്സിറ്റ് പോൾ: ജെഡിഎസ് നിലപാട് നിർണായകമാവും?