Asianet News MalayalamAsianet News Malayalam

പകർപ്പവകാശ ലംഘന പരാതി;  രാഹുൽ ഗാന്ധിക്ക് കർണ്ണാടക ഹൈക്കോടതി നോട്ടീസ് 

രാഹുൽ ഗാന്ധിക്കൊപ്പം, പാർട്ടി വക്താവ് ജയറാം രമേശ്, സോഷ്യൽ മീഡിയ വിഭാഗം ചുമതലയുള്ള സുപ്രിയ ശ്രീനേത് എന്നിവർക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്. പകർപ്പവകാശ നിയമലംഘ നം ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് നടപടി. 

Karnataka High Court notice to Rahul Gandhi for using kgf film song in bharat jodo yatra
Author
First Published Dec 3, 2022, 11:54 AM IST

ബംഗ്ലൂരു : പകർപ്പവകാശ ലംഘന പരാതിയിൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കർണ്ണാടക ഹൈക്കോടതിയുടെ നോട്ടീസ്. കന്നട ചിത്രമായ കെജിഎഫ് 2 ലെ ഗാനങ്ങൾ ഭാരത് ജോഡോ യാത്രയിലുപയോഗിച്ചതിനാണ് നോട്ടീസ് നൽകിയത്. രാഹുൽ ഗാന്ധിക്കൊപ്പം, പാർട്ടി വക്താവ് ജയറാം രമേശ്, സോഷ്യൽ മീഡിയ വിഭാഗം ചുമതലയുള്ള സുപ്രിയ ശ്രീനേത് എന്നിവർക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്. പകർപ്പവകാശ നിയമലംഘനം ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് നടപടി. 

'ബിജെപി ഗുജറാത്തില്‍ റെക്കോര്‍ഡ് സീറ്റ് നേടും', ബിജെപിയിലേക്ക് വന്നത് ജനങ്ങള്‍ക്ക് വേണ്ടിയെന്ന് ഹാര്‍ദ്ദിക്

നേരത്തെ പകർപ്പവകാശം ലംഘിച്ചെന്നാരോപിച്ച് കോൺ​ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ സിവിൽ കോടതി താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ജോ‍ഡോ യാത്രയുടെ വീഡിയോ ദൃശ്യങ്ങൾക്കൊപ്പം, കെജിഎഫ് 2 സിനിമയിലെ ​ഗാനം അനുമതിയില്ലാതെ ഉപയോ​ഗിച്ചതിനായിരുന്നു നടപടി. ഇതിനെതിരെ കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കുകയും  ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച സിവിൽ കോടതി ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കുകയുമായിരുന്നു. 

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക്, സോണിയാ ഗാന്ധി വിളിച്ച നയരൂപീകരണ യോഗം ഇന്ന്

Follow Us:
Download App:
  • android
  • ios