ആഗസ്റ്റ് 11 രാത്രിയിലെ അക്രമത്തിൽ പൊതു - സ്വകാര്യ ഉടമസ്ഥതയിലുണ്ടായ നാശനഷ്ടങ്ങളാണ്  കണക്കാക്കുക. 

ബെംഗളൂരു: ബെംഗളൂരു അക്രമത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കി പ്രതികളിൽ നിന്ന് തന്നെ നഷ്ടപരിഹാര തുക ഈടാക്കുന്നതിനായി ഏകാംഗ കമ്മീഷനെ കർണാടക ഹൈക്കോടതി നിയമിച്ചു. മുൻ ഹൈക്കോടതി ജഡ്‍ജി എച് എസ് കെംപണ്ണയെയാണ് നിയമിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആഗസ്റ്റ് 11 രാത്രിയിലെ അക്രമത്തിൽ പൊതു - സ്വകാര്യ ഉടമസ്ഥതയിലുണ്ടായ നാശനഷ്ടങ്ങളാണ് കണക്കാക്കുക. നിലവിൽ ബെംഗളൂരു അർബൻ ഡെപ്യുട്ടി കമ്മീഷണറും സെൻട്രൽ ക്രൈംബ്രാഞ്ചും കേസ് അന്വേഷിക്കുന്നുണ്ട്. 25 വർഷത്തിനിടെ നടന്ന ഏറ്റവും വലിയ അക്രമത്തിനാണ് ആഗസ്റ്റ് 11 ന് ബെംഗളൂരു നഗരം സാക്ഷിയായത്.