Asianet News MalayalamAsianet News Malayalam

ഇതരസംസ്ഥാനക്കാരുടെ മൃതദേഹം വിട്ടുനൽകില്ലെന്ന് കർണാടക; എതിർപ്പ് ശക്തം

തീരുമാനം കർണാടക സ്വദേശികൾക്കും ബാധകമാണ്. ഇതര സംസ്ഥാനത്താണ് മരിച്ചത് എങ്കിൽ മൃതദേഹം നാട്ടിലെത്തിക്കില്ല. 

Karnataka says not to give dead bodys of people in other states
Author
Karnataka, First Published May 11, 2020, 2:20 PM IST

ബെംഗളൂരു: കർണാടകത്തിൽ മരിക്കുന്ന മറ്റ് സംസ്ഥാനക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ അനുമതി നൽകില്ലെന്ന് കർണാടക സർക്കാർ. മരണം സംഭവിച്ച സ്ഥലത്ത് തന്നെ സംസ്കാരം നടത്തണം എന്നാണ് സർക്കാർ നിർദ്ദോശം. തീരുമാനം കർണാടക സ്വദേശികൾക്കും ബാധകമാണ്. മറ്റ് സംസ്ഥാനങ്ങളിൽ മരിക്കുന്ന കർണാടക സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കാനും അനുമതി നൽകില്ല.

മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുംബൈയിൽ നിന്ന് മൃതദേഹത്ത അനുഗമിച്ചെത്തിയ നാല് പേർക്ക് മണ്ഡ്യയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതാണ് തീരുമാനത്തിന് പിന്നിൽ. അതേ സമയം നടപടിക്രമങ്ങൾ പാലിച്ച് മൃതദേഹം കൊണ്ടുവരാൻ ഇളവ് അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Follow Us:
Download App:
  • android
  • ios