ബംഗലൂരു: മദ്യഷാപ്പുകൾ തുറക്കാൻ അനുമതി തേടി കർണാടക. ആവശ്യമുന്നയിച്ച് ചീഫ് സെക്രട്ടറി കേന്ദ്രസർക്കാരിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞു. റെഡ് സോണിലല്ലാത്ത ജില്ലകളിൽ ഘട്ടംഘട്ടമായി മദ്യഷാപ്പുകൾ തുറക്കാനാണ് നീക്കം.

തബ്‍ലീഗ് സമ്മേളനവും നഞ്ചൻകോഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ കൊവിഡ് കേസുകളുമാണ് സംസ്ഥാനത്തിന്‍റെ കണക്കുകൂട്ടൽ തെറ്റിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവർ സർക്കാരുമായി സഹകരിക്കുന്നില്ലെന്നും യെദിയൂരപ്പ കുറ്റപ്പെടുത്തി.