നഗരത്തില്‍ നിന്നും രോഗികള്‍ സമീപജില്ലകളിലേക്ക് പോകുന്നത് വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം. 

ബെംഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ അതിര്‍ത്തിയിലും ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം. രോഗവ്യാപനം രൂക്ഷമായ ബെംഗളൂരു അതിര്‍ത്തിയില്‍ പരിശോധന ഇന്ന് മുതല്‍ ശക്തമാക്കും. നഗരത്തില്‍ നിന്നും രോഗികള്‍ സമീപജില്ലകളിലേക്ക് പോകുന്നത് വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം. കേരള-കര്‍ണാടക അതിര്‍ത്തിയിലും പരിശോധന ശക്തമാക്കും. നിയന്ത്രണങ്ങള്‍ തെറ്റിച്ചു വരുന്നവരെ സമീപത്തെ കൊവിഡ് സെന്ററില്‍ നിരീക്ഷണത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

നിയമങ്ങൾ പാലിക്കാതെയും രോഗ ലക്ഷണങ്ങളോടെ വരുന്നവരെയും അതാതിടങ്ങളിൽ തന്നെ ആവശ്യമെങ്കിൽ നിരീക്ഷണത്തിലാക്കും. അതേസമയം കർണാടകത്തിൽ കൊവിഡ് കർഫ്യു മൂന്നാം ദിവസം തുടരുകയാണ്. പ്രതിദിന രോഗ വ്യാപനം കുറെ ദിവസങ്ങളായി മുപ്പത്തിനായിരത്തിനു മുകളിലാണ്. പ്രതിദിന മരണം ഇരുന്നൂറിനു മുകളിലാണ്.

YouTube video player


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona