Asianet News MalayalamAsianet News Malayalam

21 വയസ്സായിട്ട് മദ്യപിച്ചാല്‍ മതി,കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല

മദ്യം വാങ്ങാനുള്ള മിനിമം പ്രായം 21-ൽ നിന്ന് 18 ആക്കി കുറയ്ക്കാനാണ് സംസ്ഥാനസർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ പൊതുജനസംഘടനകളിൽ നിന്നടക്കം പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് സർക്കാർ നീക്കം പിൻവലിച്ചത്

Karnataka will not reduce minimum age to drink alcohol
Author
First Published Jan 19, 2023, 12:10 PM IST

ബംഗലൂരു:കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല. മദ്യം വാങ്ങാനുള്ള മിനിമം പ്രായം 21-ൽ നിന്ന് 18 ആക്കി കുറയ്ക്കാനാണ് സംസ്ഥാനസർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ പൊതുജനസംഘടനകളിൽ നിന്നടക്കം പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് സർക്കാർ നീക്കം പിൻവലിച്ചത്. മദ്യം വാങ്ങാനുള്ള പ്രായം കുറയ്ക്കുന്നതടക്കം നിർദേശങ്ങളടങ്ങിയ കർണാടക എക്സൈസ് റൂൾഡ് 2023-ന്‍റെ കരട് കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനസർക്കാർ പുറത്തിറക്കിയത്. കഴിഞ്ഞ വർഷം മദ്യവിൽപ്പനയിലൂടെ 26,377 കോടി രൂപയായിരുന്നു സർക്കാർ വരുമാനമുണ്ടാക്കിയത്. ഗോവ, സിക്കിം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഇപ്പോൾ 18 വയസ്സിൽ മദ്യം വാങ്ങാൻ അനുമതിയുള്ളത്.

 

പൊതുവഴിയിൽ മദ്യപിച്ച് കലഹം; സിപിഎം മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

 

പൊതു വഴിയിൽ  മദ്യപിച്ച് കലഹിച്ച സിപിഎം മുനിസിപ്പൽ കൗൺസിലർ അടക്കം ഏഴ് പേര്‍  അറസ്റ്റിൽ. പത്തനംതിട്ട കൗൺസിലർ വി ആർ ജോൺസന്‍, ശരത്  ശശിധരൻ, സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവ ശങ്കർ, അർജുൻ മണി എന്നിവരാണ് അറസ്റ്റിലായത്.  എടത്വ  ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയില്‍ ഏഴംഗ സംഘം കാർ നിർത്തി മദ്യപിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത നാട്ടുകാരുമായി മദ്യപ സംഘം വഴക്കുണ്ടായി. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെയും മദ്യപ സംഘം വിരട്ടി. സംഭവത്തില്‍ കേസെടുത്ത എടത്വ പൊലീസ് പ്രതികളെയെല്ലാം സ്റ്റേഷനിലെത്തിച്ചു.

മദ്യം വഴിയിൽ കിടന്നതല്ല, സുധീഷ് മെനഞ്ഞ തന്ത്രം; ഉന്നമിട്ടത് മനോജിനെ, മരിച്ചത് കുഞ്ഞുമോൻ! സംശയം നിർണായകമായി

Follow Us:
Download App:
  • android
  • ios