വടക്കന്‍ കശ്മീരിലെ കുക്വാര ജില്ലക്കാരനാണ് കൊല ചെയ്യപ്പെട്ട എസ്ഐ അര്‍ഷാദ് അഹമ്മദ്. വെടിയേറ്റ അര്‍ഷാദിനെ എസ്കെഐഎംഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പൊലീസ് സബ് ഇന്‍സ്പെക്ടറെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി. ഓള്‍ഡ് ശ്രീനഗറിലെ കന്യാര്‍ മേഖലയിലാണ് സംഭവം. അര്‍ഷാദ് അഹമ്മദ് എന്ന പൊലീസുകാരനെയാണ് പിന്നില്‍ നിന്നും രണ്ടുതവണ വെടിവച്ചത് എന്നാണ് സിസിടിവി ദൃശ്യങ്ങള്‍ കാണിക്കുന്നത്. പൊയന്‍റ് ബ്ലാങ്കില്‍ തന്നെയായിരുന്നു വെടിവച്ചത്. സംഭവസ്ഥലം സൈന്യം വളഞ്ഞിട്ടുണ്ട്. കൊലപാതകം നടത്തിയ ഭീകരരെ കണ്ടുപിടിക്കാനുള്ള തിരച്ചില്‍ തുടരുകയാണ്.

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

വടക്കന്‍ കശ്മീരിലെ കുക്വാര ജില്ലക്കാരനാണ് കൊല ചെയ്യപ്പെട്ട എസ്ഐ അര്‍ഷാദ് അഹമ്മദ്. വെടിയേറ്റ അര്‍ഷാദിനെ എസ്കെഐഎംഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കന്യാറിലെ ചന്തയില്‍ ഞായറാഴ്ച പകല്‍ 1.35നാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ശ്രീനഗര്‍ മേയര്‍ ജുനൈദ് അസം മട്ടു, മുന്‍ മുഖ്യമന്ത്രിമാരായ മെബബൂബ മുഫ്ത്തി, ഒമര്‍ അബ്ദുള്ള എന്നിവര്‍ സംഭവം അപലപിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona