Asianet News MalayalamAsianet News Malayalam

കത്വ സംഭവം: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

2018 ജനുവരിയിലാണ് കത്വയില്‍ ക്ഷേത്രത്തിനുള്ളില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് മൃഗീയമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. 

kathua case: court ordered to inquiry against SIT members
Author
New Delhi, First Published Oct 22, 2019, 11:02 PM IST

ദില്ലി: കോളിളക്കം സൃഷ്ടിച്ച കത്വ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. അന്വേഷണ സംഘത്തിലെ ആറ് പേര്‍ക്കെതിരെയാണ് സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനും തെറ്റായ മൊഴി രേഖപ്പെടുത്തുന്നതിന് സാക്ഷികളെ നിര്‍ബന്ധിക്കുകയും ചെയ്തെന്ന പരാതിയില്‍ ജമ്മു കശ്മീര്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സാക്ഷികളായ സചിന്‍ ശര്‍മ, നീരജ് ശര്‍മ, സഹീല്‍ ശര്‍മ എന്നിവരാണ് പരാതി നല്‍കിയത്. 

സീനിയര്‍ പൊലീസ് സൂപ്രണ്ടും അന്വേഷണ തലവനുമായ ആര്‍ കെ ജല്ല, എഎസ്പി പീര്‍സാദ നവീദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ശതംബരി ശര്‍മ, നിസാര്‍ ഹുസൈന്‍, എസ് ഐമാരായ ഇര്‍ഫാന്‍ വാനി, കെവാല്‍ കിഷോര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്. 

2018 ജനുവരിയിലാണ് കത്വയില്‍ ക്ഷേത്രത്തിനുള്ളില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് മൃഗീയമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കേസിലെ പ്രധാന പ്രതികളായ രണ്ട് പേര്‍ക്ക് മരണം വരെ തടവുശിക്ഷയും തെളിവ് നശിപ്പിച്ച കേസിലെ പ്രതികള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും വിധിച്ചിരുന്നു.  
 

Follow Us:
Download App:
  • android
  • ios