രാഹുലിനെതിരെയുള്ള നീക്കം കൃത്യമായ അജണ്ടയോടെയാണ്. ഇത്  വെള്ളരിക്ക പട്ടണം അല്ല

കൊച്ചി: അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ മോഡിക്ക് വേദനിച്ചു. അതിന്റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ വീട്ടില്‍ പൊലീസ് എത്തിയ സംഭവമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അദാനി വിഷയത്തിൽ പാർലമെന്റിൽ സംസാരിച്ചതാണ് പ്രകോപനം. ഇതോടെ മോദിക്ക് അസ്വസ്ഥതയും ദേഷ്യവും ആയി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാഹുലിന്റെ പ്രസംഗം ജമ്മു പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു. രാഹുലിനെതിരെയുള്ള നീക്കം കൃത്യമായ അജണ്ടയോടെയാണ്. ഇത് വെള്ളരിക്ക പട്ടണം അല്ല. ആരോപണങ്ങളിൽ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. ജെപിസി അന്വേഷണം നടക്കണം, എന്തിനാണ് ബിജെപി ഭയക്കുന്നത്. ബിജെപി ക്കു ഒളിക്കാൻ പലതുമുണ്ട്. പേടിപ്പിച്ച് പിന്മാറ്റാൻ നോക്കേണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു