ദില്ലി: രാജ്യ തലസ്ഥാനമായ ദില്ലിയെ ബിജെപി എങ്ങനെയാണ് പരി​ഗണിക്കുന്നതെന്ന് കേന്ദ്രബജറ്റിലൂടെ അറിയാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ട്വീറ്റ് ചെയ്തിരുന്നു. തങ്ങളുടെ താത്പര്യങ്ങൾ കൂടി സംരക്ഷിക്കുന്ന രീതിയിലായിരിക്കും കേന്ദ്രബജറ്റെന്ന് ദില്ലിയിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും കെജ്‍രിവാൾ കൂട്ടിച്ചേർത്തിരുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ദില്ലിക്ക് ബജറ്റിൽ പ്രതീക്ഷയുണ്ട്. ദില്ലി ജനതയെക്കുറിച്ച് ബിജെപിക്ക് എത്ര മാത്രം കരുതലുണ്ടെന്ന് കേന്ദ്ര ബജറ്റിൽ നിന്നും മനസ്സിലാകും. ഇപ്രകാരമായിരുന്നു കെജ്‍രിവാളിന്‍റെ ട്വീറ്റ്.

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയേക്കും, പഠിക്കാൻ സമിതി: നിർമലാ സീതാരാമൻ ...

ഫെബ്രുവരി എട്ടിന് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചിരിക്കുന്നതിനാൽ ബജറ്റിൽ ദില്ലിയ്ക്കുള്ള പ്രത്യേക പദ്ധതികളൊന്നും ഉൾപ്പെടുത്താൻ‌ സാധ്യതയില്ലെന്ന് തെരഞ്ഞെടുപ്പ് ആശങ്ക പ്രകടിപ്പിരുന്നു. എന്നാൽ ദില്ലിയ്ക്ക് വേണ്ടിയുള്ള കാര്യങ്ങളും ബജറ്റിൽ ഉൾപ്പടുത്തണമെന്ന് കെജ്‍രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മുനിസിപ്പൽ കോർപറേഷൻ കേന്ദ്രത്തിന് വേണ്ടി കേന്ദ്രത്തിൽ നിന്ന് കൂടുതൽ ഫണ്ട് അനുവദിക്കണമെന്നായിരുന്നു ആവശ്യം. ദില്ലിയിലെ മലിനീകരണ പ്രശ്‌നം പരിഹരിക്കുന്നതിനായി 4,400 കോടി രൂപ ചെലവിടും എന്നാണ് ബജറ്റ് പ്രഖ്യാപനം. ഫെബ്രുവരി 8 ന് ആണ് ദില്ലി നിയമസഭ തിരഞ്ഞെടുപ്പ്. ഫെബ്രുവരി 11 ന് ആണ് വോട്ടെണ്ണല്‍.

പൊതു സ്വത്ത് പൂര്‍ണ്ണമായും വിൽക്കാൻ നീക്കം; കേന്ദ്ര ബജറ്റിനെതിരെ എൻകെ പ്രേമചന്ദ്രൻ ...

കേരളത്തിന് 15236 കോടി നികുതി വിഹിതം: കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന് 650 കോടി ...