Asianet News MalayalamAsianet News Malayalam

നീതി ആയോഗിന്‍റെ ദേശീയ ആരോഗ്യസൂചിക: കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്

കേരളം, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

kerala bagged first place in health index prepared by niti aayog
Author
Delhi, First Published Jun 25, 2019, 4:37 PM IST

ദില്ലി: നീതി ആയോഗ് പുറത്തുവിട്ട ദേശീയ ആരോഗ്യസൂചികയില്‍ കേരളം ഒന്നാമത്. ആരോഗ്യപരിചരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പരിഗണിച്ചാണ് ദേശീയ റാങ്കിംഗ് തയ്യാറാക്കിയത്. ആരോഗ്യസൂചികയില്‍ രണ്ടാം സ്ഥാനത്ത് ആന്ധ്രാപ്രദേശാണ്. മഹാരാഷ്ട്ര മൂന്നാം സ്ഥാനം സ്വന്തമാക്കി.   ശിശു മരണങ്ങൾ ഉണ്ടായ ബിഹാറും ഉത്തർ പ്രദേശുമാണ് ദേശീയ ആരോഗ്യസൂചികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്.

ഹരിയാന,രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതില്‍ കാര്യമായ മുന്നേറ്റം കാഴ്ചവച്ചതായി നീതി ആയോഗിന്‍റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ആരോഗ്യപരിപാലനരംഗത്തെ സൗകര്യങ്ങള്‍ 23 വിഭാഗങ്ങളായി തിരിച്ചാണ് സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണപ്രദേശങ്ങളുടേയും പട്ടിക തയ്യാറാക്കിയത്. കേരളം, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ മൊത്തെത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 2016-17,2017-18 എന്നീ രണ്ട് വര്‍ഷങ്ങളിലെ ആരോഗ്യരംഗത്തെ നിലവാരവും സൗകര്യങ്ങളും പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്.  

Follow Us:
Download App:
  • android
  • ios