ബെംഗളൂരുവിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും അവ ധരിച്ച് വീഡിയോ പകർത്തുകയും ചെയ്ത കേസിൽ 23-കാരനായ മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും അത് ധരിച്ച് സ്വയം വീഡിയോ പകർത്തുകയും ചെയ്ത കേസിൽ മലയാളിയായ 23 കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഹെബ്ബഗോഡി പൊലീസാണ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അമൽ എൻ. അജികുമാർ എന്ന യുവാവാണ് അറസ്റ്റിലായത്. നഗരത്തിലെ റെസിഡൻഷ്യൽ ലെയ്‌നുകളിലെ ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

വീടുകളും വസ്ത്രങ്ങൾ ഉണക്കാൻ തൂക്കിയിട്ടിരുന്ന ബാൽക്കണികളുമാണ് അമൽ ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു. ആരും കാണുന്നില്ലെന്ന് ഉറപ്പാക്കാൻ ചുറ്റുപാടുകൾ നിരീക്ഷിച്ച ശേഷം സ്ത്രീകളുടെ അടിവസ്ത്രങ്ങളുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പതിവെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ വലിയൊരു ശേഖരം പൊലീസ് കണ്ടെടുത്തു. 

വിവിധ വീടുകളിൽ നിന്ന് മോഷ്ടിച്ച ശേഷം താൻ അവ ഒളിപ്പിച്ചതായി അയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മൊബൈൽ ഫോണിന്റെ ഡിജിറ്റൽ ഫോറൻസിക് പരിശോധനയിൽ മോഷ്ടിച്ച വസ്ത്രങ്ങൾ ധരിച്ച ഒന്നിലധികം വീഡിയോകൾ കണ്ടെത്തി. സ്ത്രീകളുടെ വസ്ത്രങ്ങൾ ധരിച്ചപ്പോൾ തനിക്ക് മദ്യപിച്ചതിന് സമാനമായ അനുഭവം തോന്നിയതായി ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. 2025 മാർച്ചിൽ, വിദ്യാർത്ഥിനികളുടെ അടിവസ്ത്രം മോഷ്ടിച്ചതിന് തുംകുരു പോലീസ് 25 വയസ്സുള്ള ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറെ അറസ്റ്റ് ചെയ്തിരുന്നു.