ചെന്നൈ: ചെന്നൈയില്‍ കൊവിഡ് ബാധിച്ചു മലയാളി മരിച്ചു.അടൂർ മൂന്നാളം വല്ലിയയ്യത്ത് വടക്കേതിൽ സദാശിവനാണ് മരിച്ചത്. ചെന്നൈ  പാളവാക്കത്തെ  സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഇന്നലെ രാത്രി പത്തുമണിയോടെ കില്‍പോക് മെ‍ഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. രോഗബാധിതനായി ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ചെന്നൈയില്‍ കൊവിഡ് ബാധിച്ചു മരിക്കുന്ന എട്ടാമത്തെ മലയാളിയാണ് സദാശിവന്‍.