Asianet News MalayalamAsianet News Malayalam

രാഹുല്‍ ഗാന്ധിക്കെതിരെ ഖലിസ്ഥാൻ വാദികളുടെ പ്രതിഷേധം; സംഭവം അമേരിക്കയിലെ പരിപാടിയിൽ

രാഹുല്‍‌‌ലിന്റെ കാലിഫോർണിയയിലെ സംവാദ പരിപാടിക്കിടെയാണ് പ്രതിഷേധം. രാഹുലിന്‍റെ പരിപാടിയില്‍ സദസ്സിലിരുന്ന പ്രതിഷേധക്കാര്‍ ഖലിസ്ഥാൻ പതാക ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. 

Khalistan plaintiffs protest against Rahul Gandhi The event took place in the United States fvv
Author
First Published May 31, 2023, 3:05 PM IST

ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരെ ഖാലിസ്ഥാൻ വാദികളുടെ പ്രതിഷേധം. രാഹുലിന്‍റെ കാലിഫോർണിയയിലെ സംവാദ പരിപാടിക്കിടെയാണ് പ്രതിഷേധം. രാഹുലിന്‍റെ പരിപാടിയില്‍ സദസ്സിലിരുന്ന പ്രതിഷേധക്കാര്‍ ഖലിസ്ഥാൻ പതാക ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇവരെ പിന്നീട് വേദിയില്‍ നിന്ന് നീക്കിയാണ് പരിപാടി നടത്തിയത്. അതേസമയം പ്രസംഗത്തിനിടെ പെട്ടെന്ന് വേദിയിൽ നിന്നുയർന്ന പ്രതിഷേധം ചിരിച്ച മുഖത്തോടെയാണ് രാഹുൽ ഗാന്ധി നോക്കിക്കണ്ടത്.

നേരത്തെ, രാഹുൽ ഗാന്ധിയുടെ മോദി വിമർശനത്തിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രംഗത്തെത്തിയിരുന്നു. വിദേശ രാജ്യ സന്ദർശനങ്ങളിൽ രാഹുൽ ​ഗാന്ധി ഇന്ത്യയെ അപമാനിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂർ പറഞ്ഞിരുന്നു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി മോ​ദിയെ ബോസ് എന്ന് വിളിച്ചതൊന്നും രാഹുലിന് ദഹിച്ചിട്ടില്ലെന്നും താക്കൂർ പറഞ്ഞു. അമേരിക്കയിലെ വിദ്യാർത്ഥികളോട് സംവദിക്കുമ്പോൾ മോദിക്കെതിരെ രാഹുൽ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. 

വിദേശ സന്ദർശനങ്ങളിൽ രാഹുൽ ​ഗാന്ധി ഇന്ത്യയെ അപമാനിക്കുന്നു; കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂർ

ചിലർ അറിവുള്ളവരായി നടിക്കുന്നുവെന്നും മോദി അതിലൊരാളാണെന്നും രാഹുൽ​ഗാന്ധി പറഞ്ഞിരുന്നു. എല്ലാം അറിയാമെന്നാണ് ഭാവം. ദൈവത്തെ വരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കും. ബിജെപിയിൽ ചോദ്യങ്ങളില്ല. ഉത്തരങ്ങൾ മാത്രമേയുള്ളൂവെന്നും അമേരിക്കയിലെ സംവാദപരിപാടിയിൽ രാഹുൽ​ഗാന്ധി പരിഹസിച്ചു. ഗുരു നാനാക്കും ശ്രീ നാരായണ ഗുരുവും അടക്കമുള്ള എല്ലാ മഹാരഥൻമാരും മറ്റുള്ള മതങ്ങളെ ബഹുമാനിക്കാനാണ് പഠിപ്പിച്ചതെന്നും രാഹുൽ​ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് താക്കൂർ രാഹുലിനെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. 

ലോക്സഭാ സീറ്റുകള്‍ വ‍ർധിപ്പിക്കൽ; ജനപ്രാതിനിധ്യത്തില്‍ മാറ്റം വരുത്തുമ്പോള്‍ അതീവ ജാഗ്രത പുലർത്തണം; രാഹുല്‍

 

Follow Us:
Download App:
  • android
  • ios