മുഫാസിൽ പൊലീസ് സ്റ്റേഷന് കീഴിലുള്ള ലുദ്രബാസ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. മദ്യപാനത്തിൻ്റെ പേരിൽ ഗുരുചരൺ പാഡിയയും ഭാര്യ ജനോയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

റാഞ്ചി: ഭാര്യയേയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് ഗുരുചരൺ പാഡിയ എന്നയാൾ ഭാര്യയേയും മക്കളേയും കോടാലി ഉപയോ​ഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇയാൾ മദ്യപിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. 

മുഫാസിൽ പൊലീസ് സ്റ്റേഷന് കീഴിലുള്ള ലുദ്രബാസ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. മദ്യപാനത്തിൻ്റെ പേരിൽ ഗുരുചരൺ പാഡിയയും ഭാര്യ ജനോയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടാവുകയും ​ഗുരുചരൺ പാഡിയ കോടാലി എടുത്ത് ഭാര്യയേയും 5 ഉം ഒന്നും വയസ് പ്രായമുള്ള പെൺമക്കളെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. 

ഹെവി‌വെയ്റ്റ് പോരാട്ടങ്ങള്‍, കേരളത്തില്‍ ആറിടത്ത് തീപാറും; ദേശീയശ്രദ്ധയില്‍ ഈ മണ്ഡലങ്ങള്‍

https://www.youtube.com/watch?v=Ko18SgceYX8