ദില്ലി: കൊവിഡ് വൈറസ് രോഗത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാജ്യത്തെ മുഴുവൻ ജനങ്ങളോടും സഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നേരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ട്വിറ്ററിലൂടെയാണ് മോദിയുടെ ആഹ്വാനം. 

 

അതേ സമയം പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ദേശിയ ദുരിതാശ്വസ നിധിയിലേക്ക് നൽകാൻ മുഴുവൻ ബിജെപി എംപിമാർക്കും ദേശീയ അധ്യക്ഷൻ ജെപി നദ്ദ നിർദേശം നൽകി. ബിജെപി എംപിമാരും എംഎൽഎമാരും ഒരു മാസത്തെ വേതനം ദേശിയ ദുരിതാശ്വസ നിധിയിലേക്ക് നല്കണമെന്നും നിർദേശമുണ്ട്. അതേ സമയം രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ടാറ്റാ ട്രസ്റ് 500 കോടി നല്കുമെന്ന് ചെയർമാൻ രത്തൻ ടാറ്റാ അറിയിച്ചു.