ബം​ഗളൂരു: ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോകോൺ മേധാവി കിരൺ മജൂംദാർ ഷായ്ക്ക് കൊവിഡ്. ട്വീറ്റിലൂടെ അവർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 'പരിശോധനയെ തുടർന്ന് കൊവിഡ് കണക്കിൽ ഞാനും ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂ. അങ്ങനെ തന്നെ തുടരുമെന്നാണ് പ്രതീക്ഷ.' കിരൺ മജൂംദാർ ഷാ ട്വീറ്റിൽ പറഞ്ഞു. നിരവധി പേരാണ് വേ​ഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് മറുപടി ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ഈ വാർത്ത അറിയേണ്ടി വന്നതിൽ ഖേദിക്കുന്നു. എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെ എന്ന് ആ​ഗ്രഹിക്കുന്നു. നിങ്ങൾ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ്. കിരൺ മജൂംദാർ ഷായുടെ ട്വീറ്റിന് മറുപടിയായി കോൺ​ഗ്രസ് എംപി ശശി തരൂർ ട്വീറ്റ് ചെയ്തു. കർണാടകയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള ന​ഗരമാണ് ബം​ഗളൂരു. കർണാടകയിൽ ബിഎസ് യെദ്യൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, സംസ്ഥാന ആരോ​ഗ്യമന്ത്രി ബി ശ്രീരാമുലു എന്നിവർ കൊവിഡ് ​രോ​ഗബാധയിൽ നിന്ന് മുക്തി നേടിവരാണ്