സുപ്രീംകോടതിയില്‍ ചില അഭിഭാഷകരുടെ കേസുകള്‍ വേഗം പരിഗണിക്കുന്നു. വലിയ കേസുകള്‍ ചിലര്‍ക്ക് മാത്രമാണ് ലഭിക്കുന്നതെന്നും മന്ത്രി കിരണ്‍ റിജിജു.
ദില്ലി: സുപ്രീം കോടതി സംവിധാനങ്ങൾക്കെതിരെ വീണ്ടും വിമർശനവുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. കോടതികളിൽ കേസ് കുന്ന് കൂടുന്നു. നീതി ലഭ്യമാക്കാൻ ബാധ്യതപ്പെട്ടവര്‍ ആണ് ജനങ്ങൾക്ക് കൃത്യസമയത്ത് നീതി ലഭ്യമാക്കാത്തതിൻ്റെ ഉത്തരവാദികളെന്നും, നീതി ലഭിക്കാൻ വൈകരുത് എന്നും റിജിജു പറഞ്ഞു. സുപ്രീംകോടതിയിൽ ചില വക്കീലന്മാരുടെ കേസുകൾ ജഡ്ജിമാർ വേഗം പരിഗണിക്കുന്നു, ചില അഭിഭാഷകരെ സമീപിച്ചാൽ കേസിൽ വിജയിക്കും എന്നും കേൾക്കുന്നുണ്ട്. വലിയ കേസുകൾ ചില അഭിഭാഷകർക് മാത്രമാണ് ലഭിക്കുന്നത്, ചിലർക്ക് ഒരു കേസും കിട്ടുന്നില്ല. ഒരേ വ്യവസ്ഥയിൽ അല്ലേ എല്ലാവരും ജീവിക്കുന്നത് എന്നും മന്ത്രി ചോദിച്ചു. സുപ്രീം കോടതി അഭിഭാഷകർക്കും കീഴ് കോടതികളിൽ പോകാം, ആത്യന്തികമായി കോടതിഎന്നത് കോടതി ആണെന്നും കേന്ദ്ര നിയമമന്ത്രി ഓർമപ്പെടുത്തി. ഹരിയാനയിലെ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.
