ഇന്ത്യയുമായുള്ള ലയനത്തിൽ മഹാരാജാ ഹരി സിങ് മടിച്ചുവെന്നത് ചരിത്രപരമായ നുണയാണെന്ന് റിജിജു പറഞ്ഞു. കശ്മീർ ലയനം വൈകിയതിൽ ജവഹർലാൽ നെഹ്‌റുവിന്റെ സംശയാസ്‌പദമായ പങ്ക് സംരക്ഷിക്കാൻ ഇത് വളരെക്കാലമായുള്ള പ്രചാരണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ദില്ലി: കശ്മീർ വിഷയത്തിൽ കോൺ​ഗ്രസ് നേതാവ് ജയറാം രമേശിന്റെ പരാമർശത്തിൽ മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. കശ്മീർ രാജാവായിരുന്ന ഹരിസിങ്ങിന് ലയനവുമായി ബന്ധപ്പെട്ട് അങ്കലാപ്പുണ്ടായിരുന്നെന്നും സ്വയം സ്വാതന്ത്ര്യത്തിനായി മോഹമുണ്ടായിരുന്നെന്നും എന്നാൽ പാകിസ്താൻ കടന്നുകയറിയതോടെയാണ് ഇന്ത്യയിൽ ലയിച്ചതെന്നുമായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്. ഷെയ്ഖ് അബ്ദുള്ളയാണ് ലയനത്തിന് നേതൃത്വം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ ജയറാം രമേശിന് മറുപടിയുമായി കിരൺ റിജിജു രം​ഗത്തെത്തി. 
കശ്മീർ പ്രശ്‌നത്തിൽ നെഹ്‌റുവിനെ വെള്ളപൂശുകയാണ് ജയറാം രമേശ് ചെയ്യുന്നതെന്ന് കിരൺ റിജിജു പറഞ്ഞു. 

ഇന്ത്യയുമായുള്ള ലയനത്തിൽ മഹാരാജാ ഹരി സിങ് മടിച്ചുവെന്നത് ചരിത്രപരമായ നുണയാണെന്ന് റിജിജു പറഞ്ഞു. കശ്മീർ ലയനം വൈകിയതിൽ ജവഹർലാൽ നെഹ്‌റുവിന്റെ സംശയാസ്‌പദമായ പങ്ക് സംരക്ഷിക്കാൻ ഇത് വളരെക്കാലമായുള്ള പ്രചാരണമാണിതെന്നും റിജിജു പറഞ്ഞു. ഇന്ത്യയുമായുള്ള ലയനത്തിനായി മഹാരാജ ഹരി സിംഗ് ആദ്യമായി നെഹ്‌റുവിനെ സമീപിച്ചത് സ്വാതന്ത്ര്യത്തിന് ഒരു മാസം മുമ്പ് 1947 ജൂലൈയിലാണ്. എന്നാൽ മഹാരാജാവിനെ നെഹ്റു തള്ളിപ്പറഞ്ഞെന്നും റിജിജു ട്വീറ്റ് ചെയ്തു.

കശ്മീരിനെ ഇന്ത്യയുമായുള്ള ലയനം വൈകിപ്പിച്ചത് മഹാരാജ ഹരിസിങ്ങല്ലെന്നും നെഹ്‌റുവാണെന്നും റിജിജു പറഞ്ഞു. മറ്റ് നാട്ടുരാജ്യങ്ങളെപ്പോലെ 1947 ജൂലൈയിൽ തന്നെ ഇന്ത്യയിലേക്കുള്ള പ്രവേശനവുമായി മഹാരാജാ, റിജിജു പറഞ്ഞു. 1947 ഒക്‌ടോബറിൽ ​ഗോത്രവിഭാ​ഗക്കാരുടെ മറവിൽ പാകിസ്താൻ സൈന്യം കാശ്മീർ ആക്രമിച്ച സമയം നെഹ്‌റു തളർന്നെന്നും റിജിജു കൂട്ടിച്ചേർത്തു. \

Scroll to load tweet…