Asianet News MalayalamAsianet News Malayalam

കശ്മീരിലെ ബസ് അപകടം: അച്ഛനും അമ്മയും സഹോദരങ്ങളും മരിച്ചു; നൊമ്പരമായി മൂന്ന് വയസ്സുകാരി

പരിക്കേറ്റ കൂടുതല്‍ പേരെ ഹെലികോപ്ടര്‍ ഉപയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ സഹായം തേടിയതായി  ഡിവിഷണല്‍ കമ്മീഷണര്‍ അറിയിച്ചു.

Kishtwar Bus Accident: 3-Year-Old Survives Loses All Family Members
Author
Srinagar, First Published Jul 1, 2019, 9:53 PM IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബസപകടത്തില്‍ നൊമ്പരക്കാഴ്ചയായി മൂന്ന് വയസ്സുകാരി. അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും അപകടത്തില്‍ മരിച്ചതോടെയാണ് മൂന്ന് വയസ്സുകാരി അനാഥയായത്. അഞ്ചംഗ കുടുംബത്തില്‍ അപകടത്തെ അതിജീവിച്ചത് കുഞ്ഞ് മാത്രമാണെന്ന് ബന്ധുക്കള്‍ പറഞ്ഞതായി ബന്ധുക്കള്‍ വാര്‍ത്താ ഏജന്‍സിയായ എഎൻഐ ട്വീറ്റ് ചെയ്തു. 

കിഷ്ത്വറിലെ ചെനാബ് താഴ്വരയിലാണ് ബസ് മറിഞ്ഞ് 35 പേര്‍ തിങ്കളാഴ്ച മരിച്ചത്. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. കെഷ്വാനില്‍ നിന്ന് കിഷ്ത്വാറിലേക്ക് പോകുന്നതിനിടെയാണ് ബസ് മറിഞ്ഞത്. രാവിലെ 7.30നാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്ന് പേരെ വിമാനം വഴി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ കൂടുതല്‍ പേരെ ഹെലികോപ്ടര്‍ ഉപയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ സഹായം തേടിയതായി  ഡിവിഷണല്‍ കമ്മീഷണര്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കുമെന്ന് എയര്‍ഫോഴ്സ് വൃത്തങ്ങള്‍ അറിയിച്ചു. 

അപകടം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷാ, കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവരും സംഭവത്തെ അപലപിച്ചു. 

Follow Us:
Download App:
  • android
  • ios