Asianet News MalayalamAsianet News Malayalam

പരിസ്ഥിതി പ്രവര്‍ത്തക ലിസി പ്രിയയുടെ പിതാവ് വഞ്ചനാക്കുറ്റത്തിന് അറസ്റ്റില്‍

2016 ല്‍ മണിപ്പൂരില്‍ നിന്നും കെകെ സിംഗും, ലിസി പ്രിയ അടങ്ങുന്ന കുടുംബവും ദില്ലിയിലേക്ക് താമസം മാറ്റിയിരുന്നു. 2016 ല്‍ ഇംഫാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഈസ്റ്റ് കെകെ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2015ലെ ഒരു വഞ്ചന കേസിലാണ് ഇത്.

KK Singh father of 9 yr old climate activist Licypriya Kangujam arrested
Author
New Delhi, First Published Jun 1, 2021, 3:45 PM IST

ദില്ലി: പരിസ്ഥിതി പ്രവര്‍ത്തക ലിസി പ്രിയയുടെ പിതാവ് കനര്‍ജിത്ത് കന്‍ഗുജാമിനെ വ്യാജരേഖയുണ്ടാക്കല്‍ തട്ടിപ്പ് തുടങ്ങിയ കേസുകളില്‍ അറസ്റ്റ് ചെയ്തു. ദില്ലി പൊലീസും മണിപ്പൂര്‍ പൊലീസും സംയുക്താമായി നടത്തിയ നീക്കത്തിലാണ് അറസ്റ്റ് എന്നാണ് 'ദ പ്രിന്‍റ്' റിപ്പോര്‍ട്ട് ചെയ്യുന്നത്. കെകെ സിംഗ് എന്ന് അറിയിപ്പെടുന്ന കനര്‍ജിത്ത്  കന്‍ഗുജാമിനെ അദ്ദേഹത്തിന്‍റെ സംഘടനയായ ഇന്‍റര്‍നാഷണല്‍ യൂത്ത് കമ്മിറ്റിയിലേക്ക് സംഭാവന എന്ന പേരില്‍ പണം തട്ടിയ കേസിലാണ് അറസ്റ്റ് ചെയ്തത്.

2016 ല്‍ മണിപ്പൂരില്‍ നിന്നും കെകെ സിംഗും, ലിസി പ്രിയ അടങ്ങുന്ന കുടുംബവും ദില്ലിയിലേക്ക് താമസം മാറ്റിയിരുന്നു. 2016 ല്‍ ഇംഫാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഈസ്റ്റ് കെകെ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2015ലെ ഒരു വഞ്ചന കേസിലാണ് ഇത്.

കെകെ സിംഗിന്‍റെ വസതി റെയിഡ് ചെയ്യുകയും നിരവധി രേഖകള്‍ അടക്കം പിടിച്ചെടുത്തുവെന്നും, രണ്ട് കേസില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നുവെന്നുമാണ് മണിപ്പൂര്‍ പൊലീസ് പറയുന്നത്. 

നേപ്പാള്‍ വിദ്യാര്‍ത്ഥിയായ പ്രജേഷ് കന്‍ഹാലില്‍ നിന്നും ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുപ്പിക്കാം എന്ന് ആവശ്യപ്പെട്ട് കെകെ സിംഗിന്‍റെ സംഘടന പണം വാങ്ങിയെന്നും. എന്നാല്‍ പിന്നീട് ആ സമ്മേളനം പറഞ്ഞ സമയത്ത് നടന്നില്ല. അതിനാല്‍ ജേഷ് കന്‍ഹാല്‍ പണം തിരിച്ചു ചോദിച്ചെങ്കിലും കെകെ സിംഗ് നല്‍കിയില്ലെന്നാണ് പരാതി. 2020 ല്‍ കന്‍ഹാല്‍ നേപ്പാള്‍ എംബസിയില്‍ പരാതിനല്‍കി. എംബസി ദില്ലിയിലെ വിദേശകാര്യ മന്ത്രാലയത്തിലും, അവിടെ നിന്ന് ആഭ്യന്തര വകുപ്പിലേക്കും പരാതി എത്തി. ഇതോടെയാണ് പൊലീസിനോട് സംഭവത്തിന്‍റെ നിചസ്ഥിതി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചനകുറ്റം, വ്യാജരേഖ ചമയ്ക്കല്‍ അടക്കം ചുമത്തിയാണ് ഇപ്പോള്‍ അറസ്റ്റ് എന്നാണ് വിവരം. 

Follow Us:
Download App:
  • android
  • ios