Asianet News MalayalamAsianet News Malayalam

കൊച്ചി ബ്ലാക്ക് മെയിലിംഗ് തട്ടിപ്പിന് കൂടുതൽ യുവതികൾ ഇരയായി; 18 പേരെ തിരിച്ചറിഞ്ഞു

മുഖ്യപ്രതികൾക്ക് സിനിമാ ബന്ധമുണ്ടെന്നാണ് സൂചന. മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇടനിലക്കാരിയായ ഇവന്‍റ് മാനേജ്മെന്‍റ് ജീവനക്കാരിയെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട് ഇവരുടെ മൊഴി രേഖപ്പെടുത്തി. 

kochi black mailing case more ladies trapped
Author
Kochi, First Published Jun 28, 2020, 9:04 AM IST

കൊച്ചി: കൊച്ചി ബ്ലാക്ക് മെയിലിംഗ് തട്ടിപ്പിന് കൂടുതൽ യുവതികൾ ഇരയായെന്ന് പൊലീസ്, പതിനെട്ട് പേരെ തിരിച്ചറിഞ്ഞെന്നും കൂടുതൽ പേരും മോഡലിം​ഗ് രം​ഗത്ത് നിന്നുള്ള യുവതികളാണെന്നും പൊലീസ് പറയുന്നു. 9 പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. 

മുഖ്യപ്രതികൾക്ക് സിനിമാ ബന്ധമുണ്ടെന്നാണ് സൂചന. മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇടനിലക്കാരിയായ ഇവന്‍റ് മാനേജ്മെന്‍റ് ജീവനക്കാരിയെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട് ഇവരുടെ മൊഴി രേഖപ്പെടുത്തി. 

ബ്ലാക്ക് മെയിലിംഗ് കേസിൽ 7 പ്രതികൾ അറസ്റ്റിലായെങ്കിലും , ഇപ്പോൾ കേൾക്കുന്ന പേരുകളല്ല ഇവർ തന്നോട് പറഞ്ഞതെന്നാണ് ഷംന കാസിം പറയുന്നത്. അൻവർ അലി എന്നപേരിൽ ആരാണ് തന്നോട് സംസാരിച്ചതെന്ന് അറിയില്ലെന്നും. പ്രതികളെല്ലാവരും സംസാരിച്ച് കയ്യിലെടുക്കാൻ മിടുക്കുള്ളവരാണെന്നും ഷംന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം പരാതി പിൻവലിക്കാൻ സമ്മർദ്ദമുണ്ടെന്നും , മാനനഷ്ടക്കേസ് കൊടുക്കുമെന്നടക്കം പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിയായ യുവ മോഡൽ പരാതിപ്പെടുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios