Asianet News MalayalamAsianet News Malayalam

'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശം; ശശി തരൂര്‍ എംപിക്കെതിരെ കോടതിയുടെ അറസ്റ്റ് വാറന്‍റ്

കഴിഞ്ഞ വര്‍ഷം അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിനെതിരെ അഭിഭാഷകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി വാറന്‍റ് പുറപ്പെടുവിച്ചത്. 

Kolkata court issues arrest warrant against Shashi Tharoor
Author
Kolkata, First Published Aug 13, 2019, 5:12 PM IST

കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെ കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്‍റ്  പുറപ്പെടുവിച്ചു. കഴിഞ്ഞ വര്‍ഷം അദ്ദേഹം നടത്തിയ'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശത്തിലാണ് കോടതി വാറന്‍റ് പുറപ്പെടുവിച്ചത്. 

കഴിഞ്ഞ വര്‍ഷം ജൂലായില്‍ തിരുവനന്തപുരത്ത് നടന്ന പരിപാടിയിലാണ് തരൂര്‍ വിവാദമായ 'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശം നടത്തിയത്. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ ഭരണഘടന മാറ്റിയെഴുതി രാജ്യത്തെ 'ഹിന്ദു പാകിസ്ഥാന്‍' ആക്കിത്തീര്‍ക്കുമെന്നായിരുന്നു പരാമര്‍ശം.

ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് തുല്യാവകാശമുണ്ടാകില്ലെന്നും അത് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, മൗലാന അബുള്‍ കലാം ആസാദ്, വല്ലഭായ് പട്ടേല്‍ എന്നിവരുടെ ആഗ്രഹത്തിന് എതിരാകുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം. 
തരൂരിന്‍റെ പ്രസംഗത്തിനെതിരെ അഭിഭാഷകനായ സമീത് ചൗധരിയാണ് കോടതിയെ സമീപിച്ചത്. 

Follow Us:
Download App:
  • android
  • ios