ബ്രിട്ടീഷുകാരോട് രാജ കുടുംബാംഗങ്ങൾ സന്ധി ചെയ്തുവെന്നും സ്ത്രീകളെ വിവാഹം ചെയ്തു നൽകിയെന്നുമുള്ള രൂപാലയുടെ പ്രസ്താവനയാണ് വിവാദമായത്

അഹമ്മദാബാദ്: ഗുജറാത്തിൽ കേന്ദ്ര മന്ത്രി പർഷോത്തം രുപാലയ്ക്കെതിരായ പ്രതിഷേധം കടുപ്പിച്ച് ക്ഷത്രീയ സമുദായം. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കർണിസേന നേതാവ് രാജ് ഷെഖാവത്തിനെ എയർപോർട്ടിൽ വച്ച് ബലമായി കസ്റ്റഡിയിലെടുത്തു. ക്ഷത്രീയ സമുദായത്തെ ബിജെപി അപമാനിക്കുന്നുവെന്ന് ആരോപിച്ച് സമാജ് വാദി തലവൻ അഖിലേഷ് യാദവ് രംഗത്തെത്തി. അറസ്റ്റിനിടെ ഷെഖാവത്തിന്റെ ടർബൻ പോലീസ് അഴിച്ചു മാറ്റിയിരുന്നു. പര്‍ഷോത്തം രൂപാല സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറണമെന്നാണ് ക്ഷത്രീയ സമുദായത്തിന്റെ ആവശ്യം. സമുദായത്തെ രൂപാല അപമാനിച്ചുവെന്നാരോപിച്ചാണ് പ്രതിഷേധം. ബ്രിട്ടീഷുകാരോട് രാജ കുടുംബാംഗങ്ങൾ സന്ധി ചെയ്തുവെന്നും സ്ത്രീകളെ വിവാഹം ചെയ്തു നൽകിയെന്നുമുള്ള രൂപാലയുടെ പ്രസ്താവനയാണ് വിവാദമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്