കുംഭമേളയിലെ അപകടം വിഐപി കൾച്ചർ കാരണം ഉണ്ടായ ദുരന്തമെന്ന് എന്ന് ഫുട്ബോൾ താരം സികെ വിനീത് ഏഷ്യനെറ്റ് ന്യൂസിനോട്. 

പ്രയാ​ഗ് രാജ്: കുംഭമേളയിലെ അപകടം വിഐപി കൾച്ചർ കാരണം ഉണ്ടായ ദുരന്തമെന്ന് എന്ന് ഫുട്ബോൾ താരം സികെ വിനീത് ഏഷ്യനെറ്റ് ന്യൂസിനോട്. അപകടം നടക്കുന്നതിന് തൊട്ട് മുമ്പ് വരെ വിനീതും സുഹൃത്തുക്കളും സംഗം ഘട്ടിൽ ഉണ്ടായിരുന്നു. വിഐപികൾക്കായി വഴികൾ അടച്ചു, ആളുകൾ കൂടുതൽ എത്തിയപ്പോൾ പോലീസിന് നിയന്ത്രിക്കാൻ ആയില്ല, അനുഗ്രഹം വാങ്ങാൻ എത്തിയവർക്ക് ഇങ്ങനെ സംഭവിക്കുന്നത് വലിയ വേദന ഉണ്ടാക്കുന്നു. ഈ രീതി ഇവിടെ മാറും എന്നു പ്രതീക്ഷ ഇല്ലെന്നും വിനീത് പ്രയാഗ് രാജിൽ നിന്ന് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Chenthamara arrested | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്