Asianet News MalayalamAsianet News Malayalam

എന്തുകൊണ്ട് കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേര്‍ന്നു; വ്യക്തമാക്കി ഖുശ്ബു

തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രമുഖ തെന്നിന്ത്യൻ താരവും കോൺഗ്രസ് വക്താവുമായ ഖുശ്ബു സുന്ദര്‍ ബിജെപി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 

Kushboo explained why she  joins BJP take membership in Delhi
Author
New Delhi, First Published Oct 12, 2020, 2:50 PM IST

ദില്ലി: പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുവാന്‍ കാരണമെന്ന് ഖുശ്ബു. ദില്ലിയില്‍ ബിജെപി ആസ്ഥാനത്ത് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഖുശ്ബു. പാർട്ടിയിലെ പ്രശ്നങ്ങൾ പല കുറി ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയെയടക്കം പ്രശ്നങ്ങൾ അറിയിച്ചിട്ടും ഫലമുണ്ടായില്ല. താൻ പാർട്ടി വിട്ടതിന് കേന്ദ്ര നേതൃത്വത്തിനും തമിഴ്നാട് സംസ്ഥാന നേതൃത്വത്തിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നും ഖുശ്ബു കുറ്റപ്പെടുത്തി.

തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രമുഖ തെന്നിന്ത്യൻ താരവും കോൺഗ്രസ് വക്താവുമായ ഖുശ്ബു സുന്ദര്‍ ബിജെപി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ദില്ലിയിലെ ബിജെപിയുടെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു ബിജെപിയുടെ ഭാഗമായത്.

നേരത്തെ ഖുശ്ബുവിനെ കോണ്‍ഗ്രസ് പാർട്ടി പദവിയിൽ നിന്ന് നീക്കിയിരുന്നു. എഐഎസിസി വക്താവ് സ്ഥാനത്ത് നിന്നാണ് പാർട്ടി ഖുശ്ബുവിനെ പുറത്താക്കിയത്. അപ്പോള്‍ തന്നെ ബിജെപിയിൽ ചേരാനിരിക്കുകയാണ് ഖുശ്ബു എന്ന സജീവമായ അഭ്യൂഹങ്ങളുയർന്നിരുന്നു. 

എഐസിസിക്ക് വേണ്ടി കമ്മ്യൂണിക്കേഷൻസ് സെക്രട്ടറി പ്രണവ് ഝായാണ് വാർത്താക്കുറിപ്പിലൂടെ ഈ വിവരം അറിയിച്ചത്. എന്നാൽ ഇതിന് മുമ്പേ തന്നെ ഖുശ്ബു പാർട്ടി വിടുന്നതായി കാട്ടി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു. പാർട്ടിയുമായി യോജിച്ച് പോകാനാകില്ലെന്ന് കാട്ടിയാണ് രാജിക്കത്ത് നൽകിയത്. 

Follow Us:
Download App:
  • android
  • ios