മുംബൈയിലെ മതേരന്‍ ഹില്‍സ്റ്റേഷനില്‍ കുടുംബ സമേതം എത്തിയതായിരുന്നു ഇവര്‍. ഭര്‍ത്താവ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അഭിഷേകും മക്കളും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. 

മുംബൈ: കുടുംബത്തിനൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ യുവതി 800 അടി താഴേക്ക് വീണ് മരിച്ചു. മുംബൈയിലെ മതേരന്‍ ഹില്‍സ്റ്റേഷനിലാണ് സംഭവം. അവധിക്കാലം ആഘോഷിക്കാനായി എത്തിയ ഗീത മിശ്ര എന്ന 33 വയസ്സുകാരിയാണ് കുന്നിന് മുകളില്‍ നിന്നും താഴേയ്ക്ക് വീണ് മരിച്ചത്. മുകളിലേക്ക് നടക്കുന്നതിനിടെ കല്ലില്‍ കാലില്‍ തട്ടി താഴേയ്ക്ക് പതിക്കുകയായിരുന്നു. മകളുടെ കണ്‍മുന്നില്‍ വെച്ചാണ് ഗീത താഴേയ്ക്ക് വീണത്.

മുംബൈയിലെ മതേരന്‍ ഹില്‍സ്റ്റേഷനില്‍ കുടുംബ സമേതം എത്തിയതായിരുന്നു ഇവര്‍. ഭര്‍ത്താവ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അഭിഷേകും മക്കളും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. പൊലീസും പ്രദേശവാസികളും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്.