Asianet News MalayalamAsianet News Malayalam

ലഖിംപുർ ഖേരി കേസ്: കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയെ എതിർത്ത് യുപി സർക്കാർ സുപ്രീംകോടതിയിൽ

ദില്ലി: ലഖിംപൂർ ഖേരി അക്രമ കേസിലെ പ്രതികളിലൊരാളായ ആശിശ് മിശ്രയുടെ ജാമ്യാപേക്ഷയെ സുപ്രീംകോടതിയിൽ എതിർത്ത് ഉത്തർപ്രദേശ് സർക്കാർ. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകനാണ് ആശിഷ് മിശ്ര.

Lakhimpur Kheri violence  UP govt opposes bail plea of Union minister Ajay Kumar Mishra s son in SC
Author
First Published Jan 19, 2023, 3:27 PM IST

ദില്ലി: ലഖിംപൂർ ഖേരി അക്രമ കേസിലെ പ്രതികളിലൊരാളായ ആശിശ് മിശ്രയുടെ ജാമ്യാപേക്ഷയെ സുപ്രീംകോടതിയിൽ എതിർത്ത് ഉത്തർപ്രദേശ് സർക്കാർ. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. ആശിഷ് ചെയ്തത് ഹീനമായ കുറ്റകൃത്യമാണെന്നും ജാമ്യം നൽകുന്നത് സമഹൂത്തിന് തെറ്റായ സന്ദേശം നൽകുമെന്നും യുപി സർക്കാർ വാദിച്ചു. സർക്കാറിന് വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഗരിമ പ്രഷാദ് ഹാജരായി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെകെ മഹേശ്വരി എന്നിവരടങ്ങിയ ബഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്.

ആശിഷ് മിശ്രയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ രോഹത്ഗി യുപി സർക്കാർ വാദത്തെ ശക്തമായി എതിർത്തു. തന്റെ കക്ഷി ഒരു വർഷത്തിലേറെയായി കസ്റ്റഡിയിലാണെന്നും വിചാരണ പുരോഗമിക്കുകയാണെന്നും ഇത് പൂർത്തിയാകാൻ ഏഴ് മുതൽ എട്ട് വർഷം വരെ എടുക്കുമെന്നും അവർ അദ്ദേഹം വാദിച്ചു.കേസിൽ വാദം തുടരുകയാണ്.

കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനായിരുന്നു ലഖിംപൂര്‍ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. ലഖിംപൂർ ഖേരി ജില്ലയിലെ ടികുനിയയിൽ അന്നത്തെ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ  പ്രതിഷേധ പ്രകടനവുമായി നീങ്ങിയ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമിടിച്ച് കയറ്റുകയായിരുന്നു എന്നാണ് കേസ്. നാല് കര്‍ഷകര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കര്‍ഷകര്‍ക്കൊപ്പം ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. പിന്നീടുണ്ടായ സംഘത്തിൽ രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു. 

Read more:  സഭാ ഭൂമിയിടപാട് കേസ്: സാവകാശം വേണമെന്ന കര്‍ദ്ദിനാളിന്‍റെ ആവശ്യം അംഗീകരിച്ചു, ജനുവരി 18 ന് ഹാജരാകണം

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്.  ഒക്ടോബർ ഒമ്പതിനാണ് കേസിൽ ആശിഷ് മിശ്ര അറസ്റ്റിലായത്. കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ആശിഷ് മിശ്രയ്ക്കെതിരെ സുപ്രീം കോടതി മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നൽകിയിരുന്നു. 

Follow Us:
Download App:
  • android
  • ios