1991- 1996 കാലയളവിൽ ദുംക ട്രഷറിയിൽ നിന്ന് വ്യാജ രേഖകൾ ഹാജരാക്കി മൂന്നര കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ലാലു
പാറ്റ്ന: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് നാലാമത്തെ കേസിലും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം കിട്ടി. ആകെയുള്ള നാല് കേസുകളിൽ മൂന്നെണ്ണത്തിൽ നേരത്തെ ലാലുവിന് ജാമ്യം കിട്ടിയിരുന്നു. ഇന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതിയിൽ നിന്നാണ് നാലാമത്തെ കേസിലും ജാമ്യം കിട്ടിയത്. ഇതോടെ ലാലു പ്രസാദ് യാദവ് ജയിലിൽ നിന്ന് പുറത്തിറങ്ങും. ആരോഗ്യ പ്രശ്നങ്ങൾ കൂടി പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നിലവിൽ ദില്ലിയിലെ എയിംസിൽ ചികിത്സയിലാണ് ലാലു. 1991- 1996 കാലയളവിൽ ദുംക ട്രഷറിയിൽ നിന്ന് വ്യാജ രേഖകൾ ഹാജരാക്കി മൂന്നര കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ലാലു.
