Asianet News MalayalamAsianet News Malayalam

കാലിത്തീറ്റ കുംഭക്കോണം: അവസാനത്തെ കേസിലും ജാമ്യം നേടി ലാലു പ്രസാദ് യാദവ് പുറത്തേക്ക്

നീണ്ടകാലത്തെ തടവും ശാരീരികപ്രശ്നങ്ങളും കണക്കിലെടുത്താണ് ജാമ്യം

Lalu Prasad yadav to gained bail in all cases related to Doranda treasury case
Author
Ranchi, First Published Apr 22, 2022, 6:03 PM IST

റാ‍ഞ്ചി: ആർജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും ജാമ്യം. ഡോറാന്‍ണ്ട ട്രഷറിയില്‍ നിന്ന് 139 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യത്തുകയായും പത്ത് ലക്ഷം രൂപ പിഴയായും അടക്കണമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ പ്രത്യേക സിബിഐ കോടതി നേരത്തെ  അഞ്ച് വര്‍ഷം തടവും അറുപത് ലക്ഷം രൂപ പിഴയും ലാലുവിന് വിധിച്ചിരുന്നു. നീണ്ടകാലത്തെ  തടവും ശാരീരികപ്രശ്നങ്ങളും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചതെന്നും ലാലു പ്രസാദ് യാദവ് ഉടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുമെന്നും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു

Follow Us:
Download App:
  • android
  • ios