ആരോപണങ്ങൾ തന്റെ പിതാവായ ലാലുപ്രസാദ് യാദവിനും മറ്റു ഉദ്യോഗസ്ഥർക്കുമെതിരെയാണ്. അഴിമതി ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്ന കാലത്ത് തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും തേജസ്വിയാദവ് ഹർജിയിൽ പറയുന്നു.
ദില്ലി: ജോലിക്ക് ഭൂമി കോഴ ആരോപണക്കേസിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനോട് മാർച്ച് 25ന് സിബിഐക്ക് മുമ്പിൽ ഹാജരാവണമെന്ന് ഡൽഹി ഹൈക്കോടതി. ഈ മാസം തന്നെ സിബിഐക്ക് മുന്നിൽ ഹാജരാവണമെന്നും അതുവരെ സിബിഐ അറസ്റ്റ് ചെയ്യില്ലെന്നും സിബിഐ അഭിഭാഷകൻ ഡി പി സിങ് കോടതിയിൽ അറിയിച്ചു.
എന്നാൽ ഈ മാസം 25ന് തേജസ്വി ഹാജരാവുമെന്ന് അഭിഭാഷകൻ വ്യക്തമാക്കി. ഇന്നലെയാണ് സിബിഐയുടെ സമൻസിനെതിരെ തേജസ്വി ദില്ലി കോടതിയെ സമീപിക്കുന്നത്. ആരോപണങ്ങൾ തന്റെ പിതാവായ ലാലുപ്രസാദ് യാദവിനും മറ്റു ഉദ്യോഗസ്ഥർക്കുമെതിരെയാണ്. അഴിമതി ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്ന കാലത്ത് തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും തേജസ്വിയാദവ് ഹർജിയിൽ പറയുന്നു. 2007 നവംബറിലാണ് തേജസ്വി യാദവിന് 18 വയസ് പൂർത്തിയാവുന്നത്.
കേസിൽ ലാലുപ്രസാദ് യാദവിനും ഭാര്യ റാബ്രി ദേവിയുമുൾപ്പെടെ 14 പേർക്ക് കോടതിയിൽ നിന്ന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ദില്ലി കോടതിയാണ് അമ്പതിനായിരം രൂപ ആൾജാമ്യത്തിൽ ജാമ്യം അനുവദിച്ചത്. ഇവർക്കെതിരെ സിബിഐ കുറ്റപത്രം തയ്യാറാക്കിയിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.
ജോലിക്ക് പകരം ഭൂമി കൈക്കൂലിയായി വാങ്ങിയെന്ന കേസിൽ തേജസ്വി യാദവിന്റെ വീട്ടിലുൾപ്പെടെ 24 ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. പാട്ന, റാഞ്ചി, മുംബൈ, ബീഹാർ തുടങ്ങിയ ഇടങ്ങളിലും തേജസ്വി യാദവിന്റെ ദില്ലിയിലെ വസതിയിലും പരിശോധന നടന്നു. കേസുമായി ബന്ധപ്പെട്ട് ലാലുപ്രസാദിനേയും ഭാര്യ റാബ്രി ദേവിയേയും കഴിഞ്ഞ ചൊവ്വാഴ്ച്ച സിബിഐ ചോദ്യം ചെയ്തിരുന്നു. ഇവരുടെ വീടുകളുൾപ്പെടെ 16 ഇടങ്ങളിൽ അന്ന് പരിശോധന നടത്തിയിരുന്നു.
Date Actions ഇഡി തന്‍റെ വിവാഹിതരായ സഹോദരിമാരുടെ സ്വര്‍ണ്ണം വരെ പിടിച്ചെടുത്തു; തേജസ്വി യാദവ്
ലാലുപ്രസാദിനും ഭാര്യക്കും പുറമെ കേസിൽ മക്കളായ മിസ, ഹേമ എന്നിവരുൾപ്പെടെ 12 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. 2004 മുതൽ 2009 വരെ കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ ജോലി നൽകിയതിന് പകരമായി കുറഞ്ഞ വിലയ്‌ക്ക് ലാലുവും കുടുംബാംഗങ്ങളും ഭൂമി തട്ടിയെടുത്തെന്നാണ് ആരോപണം. 2022 മേയിലാണ് സി.ബി.ഐ കേസെടുത്തത്.
