Asianet News MalayalamAsianet News Malayalam

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്, 24 മണിക്കൂറിൽ മരിച്ചത് 126 പേർ

24 മണിക്കൂറിൽ ഉണ്ടാവുന്ന പുതിയ കൊവിഡ് കേസുകളുടെ എണ്ണം മൂവായിരത്തിലേക്ക് എത്തി. 

latets covid update in india may 06
Author
Delhi, First Published May 6, 2020, 9:44 AM IST

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ അരലക്ഷത്തിലേക്ക് എത്തുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം അൽപസമയം മുൻപ് പുറത്തു വിട്ട കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 49391 കൊവിഡ് കേസുകളാണ്. രോഗം ബാധിച്ച 1694 പേർ ഇതുവരെ മരണപ്പെട്ടു. 14183 പേർക്ക് രോഗം ഭേദമായപ്പോൾ 33514 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. 

ഒരോ ദിവസം കഴിയും തോറും മരണനിരക്കും പുതിയ രോഗികളുടെ എണ്ണവും വർധിച്ചു വരുന്ന അവസ്ഥ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 126 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചത്. ഇത്രയും സമയം കൊണ്ട് രാജ്യത്ത് പുതിയ 2958 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യുകയും ചെയ്തു. 

രാജ്യത്തെ ആകെ കൊവിഡ് രോഗികളിൽ 32,000-ത്തിൽ അധികം പേരും മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം 15000-ത്തിലേക്ക് കുതിക്കുകയാണ്. ഗുജറാത്തിലും, ദില്ലിയിലും, തമിഴ്നാട്ടിലും കൊവിഡ് കേസുകളുടെ എണ്ണം കുതിക്കുമ്പോൾ മധ്യപ്രദേശിലും ഉത്തർപ്രദേശിലും ഇന്നലെ പുതിയ കേസുകളിൽ കുറവ് രേഖപ്പെടുത്തുകയും രോഗമുക്തരുടെ എണ്ണം വർധിക്കുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios