ഹൈദരാബാദ്: ദളിത് പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമൂലയുടെ ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ എസ്എഫ്‌ഐ സഖ്യം മിന്നും വിജയം നേടി. എബിവിപി-ഒബിസിഎഫ്-എസ്എല്‍വിഡി എന്നീ സഖ്യത്തെ അട്ടിമറിച്ചാണ് എസ്എഫ്ഐ സഖ്യം വിജയം പിടിച്ചെടുത്തത്. 

എല്ലാ സീറ്റിലും എസ്എഫ്ഐ, ദലിത് സ്റ്റുഡന്‍സ് യൂണിയന്‍ (ഡിഎസ്യു), അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ (എഎസ്എ) ട്രൈബല്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍ (ടിഎസ്എഫ്) സഖ്യമാണ് വിജയിച്ചത്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി എസ്എഫ്‌ഐയുടെ അഭിഷേക് നന്ദനും വൈസ് പ്രസിഡന്‍റായി എം ശ്രീചരണും (ഡിഎസ്‌യു) തെരഞ്ഞെടുക്കപ്പെട്ടു. 

ജനറല്‍ സെക്രട്ടറിയായി ഗോപി സ്വാമി (എഎസ്എ) ജോയിന്റ് സെക്രട്ടറിയായി റാത്തോഡ് പ്രദീപ് (ടിഎസ്എഫ്)  കള്‍ച്ചറല്‍ സെക്രട്ടറിയായി പ്രിയങ്ക (എഎസ്എ) സ്പോര്‍ട് സെക്രട്ടറിയായി സോഹേല്‍ അഹമ്മദ് (എസ്എഫ്‌ഐ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.