ക്ലാസില്‍ കയറിയപ്പോള്‍ പെട്ടെന്ന് പുള്ളിപ്പുലിയെ ആക്രമിച്ചെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. മുതുകില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അലിഗഢ്: ഉത്തര്‍പ്രദേശില്‍ ക്ലാസ് മുറിയില്‍ കയറിയ പുള്ളിപ്പുലി (Leopard) വിദ്യാര്‍ത്ഥിയെ ആക്രമിച്ചു(Student attacked). അലിഗഢിലെ ചൗധരി നിഹാല്‍ സിങ് ഇന്റര്‍കോളേജിലാണ് സംഭവം. ലക്കിരാജ് സിങ് എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. പുള്ളിപ്പുലിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. ക്ലാസില്‍ കയറിയപ്പോള്‍ പെട്ടെന്ന് പുള്ളിപ്പുലിയെ ആക്രമിച്ചെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. മുതുകില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവങ്ങളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. വനം-പൊലീസ് ഉദ്യോഗസ്ഥരെത്തി പുലിയെ പിടികൂടി കോളേജിന് വെളിയില്‍ എത്തിച്ചു. കൂട്ടിലടച്ച പുലിയെ കാട്ടില്‍ തുറന്നുവിട്ടതായി അധികൃതര്‍ വ്യക്തമാക്കി.

Scroll to load tweet…
Scroll to load tweet…